പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഏയ്ഞ്ചല്‍ ബ്രോക്കിങ്, ഓട്ടോമൊബൈല്‍ സെക്ടറിലെ മികച്ച ഓഹരികള്‍ നിര്‍ദ്ദേശിക്കുന്നു. ഫിബ്രവരി നാലിലെ ക്ലോസിങ് വിലയാണ് ഓഹരികളുടെ വിലയായി നല്‍കിയിരിക്കുന്നത്.
മാരുതി സുസുക്കി (1,365 രൂപ)
ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഓഹരിയാണിത്. 1,365 രൂപയാണ് ഓഹരി വില. ഇത് 1873 രൂപയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്പനിയുടെ വില്‍പന ജനവരിയില്‍ 33.3 ശതമാനമാണ് ഉയര്‍ന്നത്. കയറ്റുമതി 205 ശതമാനം കുതിച്ചുയര്‍ന്നു. ഇത് ഓരോ മാസവും നന്നായി ഉയരുന്നുണ്ട്. കമ്പനിയുടെ പുതിയ മോഡലായ ഈക്കോ, 'സി' വിഭാഗത്തിലെ വില്‍പന വര്‍ധിപ്പിക്കാന്‍ സഹായിക്കും.
കമ്പനിയുടെ വില്‍പന ജനവരിയില്‍ 33.3 ശതമാനമാണ് ഉയര്‍ന്നത്. കയറ്റുമതി 205 ശതമാനം കുതിച്ചുയര്‍ന്നു. ഇത് ഓരോ മാസവും നന്നായി ഉയരുന്നുണ്ട്. കമ്പനിയുടെ പുതിയ മോഡലായ ഈക്കോ, 'സി' വിഭാഗത്തിലെ വില്‍പന വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (1,016 രൂപ)
മഹീന്ദ്രയുടെ ഓഹരി വില ഇപ്പോള്‍ 1,016 രൂപയാണ്. മധ്യകാല - ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപത്തിന് നല്ലത്. 1,238 രൂപ വരെ ഉയരാം. ട്രാക്ടര്‍ വിഭാഗത്തിലെ 143.5 ശതമാനം വളര്‍ച്ചയിലൂടെ കഴിഞ്ഞ മാസം കമ്പനി 47,028 വാഹനങ്ങള്‍ വിറ്റു. വാഹന വിഭാഗത്തിലെ മൊത്തം വളര്‍ച്ച 71.2 ശതമാനമാണ്.
ടാറ്റാ മോട്ടോഴ്‌സ് (690 രൂപ)
ഓഹരിയുടെ ഇപ്പോഴത്തെ വില 690 രൂപയാണ്. ഇത് 859 രൂപയിലേക്ക് ഉയരാം. കമ്പനി കഴിഞ്ഞ മാസം, മൊത്തം വില്‍പനയില്‍ 77.3 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇടത്തരം - ഹെവി വാണിജ്യ വാഹന വിഭാഗത്തില്‍ 167.9 ശതമാനവും ചെറു വാണിജ്യ വാഹനങ്ങളില്‍ (എല്‍സിവി) 82.7 ശതമാനവുമാണ് വളര്‍ച്ച. കയറ്റുമതി 167 ശതമാനം ഉയര്‍ന്നു. പാസഞ്ചര്‍ കാര്‍ വില്‍പന 43.6 ശതമാനം വര്‍ധിച്ചു.
ബജാജ് ഓട്ടോ (1,681 രൂപ)
ഓഹരി വില ഇപ്പോള്‍ 1,681 രൂപയാണ്. ഇത് 1,968 വരെ ഉയരാം. ഇരു-മുച്ചക്ര വാഹന വിപണിയിലെ മുന്‍നിരക്കാരായ ബജാജ് 101 ശതമാനം വളര്‍ച്ചയോടെ 2.66 ലക്ഷം വാഹനങ്ങളാണ് വിറ്റത്. മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ വളര്‍ച്ച 112.4 ശതമാനമാണ്. പള്‍സര്‍ (71,970 യൂണിറ്റുകള്‍), ഡിസ്‌കവര്‍ (92,035 യൂണിറ്റുകള്‍) എന്നീ ബ്രാന്‍ഡുകളുടെ മികച്ച പ്രകടനമാണ് മോട്ടോര്‍ സൈക്കിള്‍ വില്‍പനയില്‍ മുന്നേറ്റത്തിന് കാരണം.
ഹീറോ ഹോണ്ട (1,601 രൂപ)
ഇരുചക്ര വാഹന രംഗത്തെ മുന്‍നിര കമ്പനിയായ ഹീറോ ഹോണ്ടയുടെ ഓഹരി വില ഇപ്പോള്‍ 1,601 രൂപയാണ്. ഇത് 1,918 വരെ ഉയരുമെന്നാണ് നിഗമനം. കമ്പനി ജനവരിയില്‍ 3,89,802 വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷം ജനവരിയിലേതിനെ അപേക്ഷിച്ച് 23.6 ശതമാനം വര്‍ധന. 100സിസി, 150സിസി വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗത്തിലും മികച്ച വളര്‍ച്ച നേടുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ രണ്ട് പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാനിരിക്കുകയാണ് കമ്പനി.
Disclaimer: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.
Disclaimer: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.
No comments:
Post a Comment