എന്‍ആര്‍ഐകള്‍ക്ക് നാട്ടിലെ സമ്പാദ്യത്തിന് നികുതി
ഇവര്‍ താമസിക്കുന്ന രാജ്യവുമായി ഇന്ത്യയ്ക്ക് ഡബിള്‍ ടാക്‌സ് അവോയിഡന്‍സ് ട്രീറ്റി പ്രകാരം ധാരണയുണ്ടെങ്കില്‍ പലിശ വരുമാനത്തിന് മാത്രം ഫ്ലറ്റ് റേറ്റില്‍ നികുതി നല്‍കാന്‍ അവസരമുണ്ട്. ഇത്തരം പദ്ധതികള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 10-15 ശതമാനം നിരക്കിലായിരിക്കും നികുതി നല്‍കേണ്ടി വരിക. പലിശ വരുമാനം വളരെ കൂടുതലാണെങ്കില്‍ നികുതി ലാഭിക്കാന്‍ ഇത് സഹായിക്കും. നിലവില്‍ വസിക്കുന്ന രാജ്യത്ത് ഇത്തരം പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്ക് ആദായ നികുതി ആക്ട് സെക്ഷന്‍ 115 E അനുസരിച്ച് മൂലധന നേട്ടത്തിന് 20.6 ശതമാനം ഫ്ലാറ്റ് റേറ്റില്‍ നികുതി നല്‍കാം.
എന്നാല്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ഓഹരി വിപണിയില്‍ നിന്നോ ലഭിക്കുന്ന ഹ്രസ്വകാല മൂലധന ലാഭത്തിനുള്ള നികുതിയില്‍ ഇവര്‍ക്ക് ഇളവ് ലഭിക്കില്ല. ഹ്രസ്വകാല മൂലധന ലാഭത്തിന് ഇവര്‍ക്ക് 15.45 ശതമാനമാണ് നികുതി. നികുതി നല്‍കേണ്ടതായ ദീര്‍ഘ കാല ലാഭത്തിനും ഇവര്‍ക്ക് നികുതിയിളവ് ലഭിക്കുകയില്ല. കമ്പനികളില്‍ നിന്നോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ലഭിക്കുന്ന ഡിവിഡന്റ് (ലാഭവീതം) നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിക്ഷേപിക്കുന്നതിന് മുന്‍പ് എ.ആര്‍.ഐ നിക്ഷേപകര്‍ നിലവില്‍ വസിക്കുന്ന രാജ്യത്തെ നികുതി ചട്ടങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളൊഴിച്ചുള്ള മറ്റെല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കുന്നുണ്ട്.
Tags: Income tax, NRI, Double tax avoidance treaty, Mutual fund, share market,
No comments:
Post a Comment