Saturday, 23 April 2011

How to invest in gold

How to invest in gold and key price drivers

Apr 22, 2011 at 12:27
Views (24211) | Bookmark and Share | Print | 25 Discussion Forum | Send to friend | Add comment
LONDON (Reuters) - Gold surged to a record above $1,500 an ounce on Wednesday as dollar weakness and a rise in oil prices added to fear-driven buying on the back of uncertainty over euro zone stability and U.S. growth.

Following are key facts about the market and different ways to invest in the precious metal.

HOW DO I INVEST?

SPOT MARKET

Large buyers and institutional investors generally buy the metal from big banks.

London is the hub of the global spot gold market, with more than $26 billion in trades passing through the city's clearing system each day. To avoid cost and security risks, bullion is not usually physically moved and deals are cleared through paper transfers.

Other significant markets for physical gold are India, China, the Middle East, Singapore, Turkey, Italy and the United States.

FUTURES MARKETS

Investors can also enter the market via futures exchanges, where people trade in contracts to buy or sell a particular commodity at a fixed price on a certain future date.

The COMEX division of the New York Mercantile Exchange is the world's largest gold futures market in terms of trading volume. The Tokyo Commodity exchange, popularly known as TOCOM, is the most important futures market in Asia.

China launched its first gold futures contract on Jan. 9, 2008. Several other countries, including India, Dubai and Turkey, have also launched futures exchanges.

EXCHANGE-TRADED FUNDS

Media coverage of high gold prices has also attracted investments into exchange-traded funds (ETFs), which issue securities backed by physical metal and allow people to gain exposure to the underlying gold prices without taking delivery of the metal itself.

Gold held in New York's SPDR Gold Trust , the world's largest gold-backed ETF, rose to a record high of 1,320.436 tonnes in June 2010. The ETF's holdings are equivalent to nearly half of global annual mine supply and are worth some $59 billion at today's prices.

Other gold ETFs include iShares COMEX Gold Trust , ETF Securities' Gold Bullion Securities and ETFS Physical Gold, and Zurich Cantonal Bank's Physical Gold.

BARS AND COINS

Retail investors can buy gold from metals traders selling bars and coins in specialist shops or on the Internet. They pay a premium for investment products of 5-20 percent above spot prices, depending on the size of the product and the weight of demand.

KEY PRICE DRIVERS:

INVESTORS

Rising interest in commodities, including gold, from investment funds in recent years has been a major factor behind bullion's rally to historic highs. Gold's strong performance in recent years has attracted more players and increased inflows of money into the overall market.

FOREIGN EXCHANGE RATES

Gold is a popular hedge against currency market volatility. It has traditionally moved in the opposite direction to the U.S. dollar as weakness in the U.S. unit makes dollar-priced gold cheaper for holders of other currencies and vice versa.

This link sometimes breaks down in times of widespread market stress, however, as both gold and the dollar benefit from risk aversion. Their ratio turned positive in late 2008 and early 2009 after the crisis following the Lehman Brothers failure.

Despite another drop in the usual strong correlation between gold and the euro-dollar exchange rate, the currency market still plays a major long-term role in setting gold's direction.

Analysts say gold's strong performance last year was largely driven by concerns over the stability of all currencies, though primarily the dollar, as major economies have moved to dampen strength in their currencies to safeguard exports.

Tuesday, 19 April 2011

പാന്‍കാര്‍ഡിനായി അപേക്ഷിക്കാം

പാന്‍കാര്‍ഡിനായി അപേക്ഷിക്കാം

Posted on: 19 Apr 2011


സന്ദീപ് സുധാകര്‍




നികുതിയടയ്ക്കുന്ന ഓരോ പൗരന്റേയും വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച പുതിയ മാര്‍ഗമാണ് പാന്‍ കാര്‍ഡ്. ഓരോ പൗരനും ഒരു നമ്പര്‍ എന്ന രീതിയില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നതിനായാണ് പാന്‍ കാര്‍ഡ് നല്‍കുന്നത്. ഇന്ന് പലതരത്തിലുള്ള ക്രയവിക്രയത്തിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. ഒരു കാര്‍ വാങ്ങുന്നതിനാകട്ടെ പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനാവട്ടെ, പാന്‍കാര്‍ഡുണ്ടെങ്കില്‍ വേറെ തിരിച്ചറിയല്‍ രേഖയൊന്നുമില്ലാതെ തന്നെ കാര്യം നടക്കും.

എന്നാല്‍, പാന്‍കാര്‍ഡിന് അപേക്ഷിക്കുക എങ്ങനെയെന്നുള്ള അന്വേഷണം പലപ്പോഴും വഴിയോരങ്ങളില്‍ ഉള്ള ചില പോസ്റ്ററുകളിലാവും അവസാനിക്കുക. പാന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ബന്ധപ്പെടുക എന്നെഴുതിയ ഈ പോസ്റ്ററുകളില്‍ കൊടുത്ത നമ്പറുമായി ബന്ധപ്പെടുമ്പോള്‍ പലപ്പോഴും അമിതമായ സേവന ചാര്‍ജ് നല്‍കേണ്ടിയും വരും. ഇത്തരം നഷ്ടങ്ങളൊഴിവാക്കി സ്വന്തമായി പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതെങ്ങനെയെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നതിനായി അപേക്ഷാ ഫോറം(ഫോം 49 എ) ഡൗണ്‍ ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനായി ആദായ നികുതി വകുപ്പിന്റെ തന്നെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം http://www.incometaxindia.gov.in/archive/form49ae.pdf അല്ലാത്ത പക്ഷം യു.ടി.ഐ നിക്ഷേപക സേവനങ്ങളുടെ വെബ്‌സൈറ്റില്‍ ഇത് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ് http//www.utiitsl.co.in/form49a.html എന്‍.എസ്.ഡിഎല്ലിന്റെ വെബ്‌സൈറ്റില്‍ നിന്നും പാനിനായുള്ള അപേക്ഷ ലഭിക്കും. അപേക്ഷ ആദായ നികുതി വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന എ4 സൈസ് ജി.എസ്.എം കടലാസില്‍ തന്നെ പ്രിന്റ് എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അപേക്ഷ നിരസിച്ചേക്കാം. അപേക്ഷ പൂരിപ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ് ഇതിനായിhttps://tin.tin.nsdl.com/pan/Instructions49A.html#instruct_form49A എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. ഇതൊന്നുമല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി തന്നെ അപേക്ഷ അയക്കാനുള്ള സൗകര്യം യു.ടി.ഐ, എന്‍.എസ്.ഡി.എല്‍ വെബ്‌സൈറ്റുകളിലുണ്ട്. അതേസമയം, ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അക്‌നോളജ്‌മെന്റ് ഫോം പ്രിന്റ് ചെയ്ത് സൂക്ഷിക്കാന്‍ മറക്കരുത്.

ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോഴുണ്ടാവുന്ന മറ്റൊരു ബുദ്ധിമുട്ട് ഏരിയാ കോഡും അസസിങ്ങ് ഓഫീസര്‍ കോഡും രേഖപ്പെടുത്തുന്നതിലാണ് . ഇത് സൈറ്റുകളില്‍ തന്നെ തിരയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നത് പ്രത്യേകം ഓര്‍ക്കണം. അല്ലെങ്കില്‍ ഇതിനായി പാന്‍ സേവന കേന്ദ്രങ്ങളുടെ സഹായം തേടാം. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫോറത്തിനോടൊപ്പം ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കാന്‍ മറക്കരുത്. എസ്.എസ്.എല്‍.സി ബുക്കിന്റെയോ, ഡ്രൈവിങ് ലൈസന്‍സിന്റേയോ പകര്‍പ്പ് തിരിച്ചറിയല്‍ രേഖയായി നല്‍കാവുന്നതാണ്. അപേക്ഷ പൂര്‍ത്തിയിക്കഴിഞ്ഞാല്‍ ഇത് എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങളിലോ യു.ടി.ഐ നിക്ഷേപക സേവന കേന്ദ്രങ്ങളിലോ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യയില്‍ താമസിക്കുന്ന പൗരന്‍മാര്‍ക്ക് 94 രൂപയും വിദേശ ഇന്ത്യക്കാര്‍ക്ക് 744 രൂപയുമാണ് ആദായ നികുതി വകുപ്പ് നിശ്ചയിച്ചിട്ടുള്ള അപേക്ഷാ ഫീസ്.

അടുത്തുള്ള എന്‍.എസ്.ഡി.എല്‍ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി http://www.tin-nsdl.com/TINFacili center.asp എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം. യു.ടി.ഐ പാന്‍ സേവന കേന്ദ്രങ്ങള്‍ കണ്ടെത്തുവാന്‍ http://www.utitsl.co.in/utitsl/site/contacts.jsp സന്ദര്‍ശിക്കാം.

Tuesday, 12 April 2011

സ്വര്‍ണത്തില്‍ നിക്ഷേപിക്കാം; ഇടിഎഫ് വഴി

സ്വര്‍ണത്തില്‍ നിക്ഷേപിക്കാം; ഇടിഎഫ് വഴി

Posted on: 12 Jun 2010



ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരോട് ഏത് ആസ്തിയിലാണ് ഇപ്പോള്‍ നിക്ഷേപം നടത്തുവാന്‍ നല്ലതെന്ന് ചോദ്യത്തിന് മിക്കവരുടേയും മറുപടി ഓഹരിയും സ്വര്‍ണവും എന്നായിരുന്നു. അതിന് കാരണവും അവര്‍ പറഞ്ഞു. ഓഹരിയെ ഇഷ്ടപ്പെടുവാന്‍ കാരണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയാണ്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന രണ്ടാമത്തെ സമ്പദ്ഘടനയായി മാറിയെന്നു മാത്രമല്ല അടുത്ത പത്തോ ഇരുപതോ അതിനു മുകളിലോ വര്‍ഷത്തേയ്ക്ക് ഈ വളര്‍ച്ച പ്രതീക്ഷിക്കുകയും ചെയ്യുന്നു.

സ്വര്‍ണത്തെ നിക്ഷേപമായി തിരഞ്ഞെടുക്കുവാനും അവര്‍ കാരണം പറഞ്ഞു. ആഗോള സമ്പദ്ഘടനകളിലും ധനകാര്യമേഖലയിലും നിലനില്ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണത്തെ ഇഷ്ടപ്പെടുവാന്‍ പ്രേരിപ്പിക്കുന്നത്. 1929-ന് ശേഷമുളള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിലൂടെ നീങ്ങിയ ലോകം അതില്‍നിന്ന് പതിയെ പുറത്തുവരുന്നതേയുളളു. സമ്പദ്ഘടനകളെ വളര്‍ച്ചയിലേയ്ക്ക് നയിക്കുവാന്‍ എടുത്ത നടപടികളുടെ സൈഡ് ഇഫക്ടുകളുടെ ഫലം എത്തിത്തുടങ്ങി. പലരാജ്യങ്ങളിലും പ്രത്യേകിച്ചും യൂറോ സോണ്‍ രാജ്യങ്ങളില്‍ ഇതു കണ്ടു തുടങ്ങിയിരിക്കുകയാണ്. ഇത് വ്യാപിച്ചാല്‍ ലോകം വീണ്ടും മാന്ദ്യത്തിലേയ്ക്ക് നീങ്ങിയില്ലെങ്കിലും വളര്‍ച്ച ഗണ്യമായി കുറയുമെന്ന സ്ഥിതിയാണ്.

സാമ്പത്തിക വളര്‍ച്ചയിലേയ്ക്ക് തിരിച്ചുവരുവാനായി പ്രഖ്യാപിച്ച സാമ്പത്തികപാക്കേജുകള്‍ പിന്‍വലിച്ചാല്‍ വളര്‍ച്ച കുറയും. പിന്‍വലിച്ചില്ലെങ്കില്‍ പല രാജ്യങ്ങളും കടക്കെണിയിലേയ്ക്ക് നീങ്ങും. ധനകമ്മി ഗണ്യമായി ഉയര്‍ന്നിരിക്കുകയാണ്. സാമ്പത്തിക പാക്കേജുകളുടെ പിന്നാലെ നാണ്യപ്പെരുപ്പ സാധ്യതയും ലോകമെങ്ങും വര്‍ധിച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ വലിയ അനിശ്ചിതത്വമാണ് ലോക സമ്പദ്ഘടനയില്‍ നിലനില്ക്കുന്നത്. ഈ അനിശ്ചിതത്വമാണ് സ്വര്‍ണമെന്ന ആസ്തിയിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഒരു നിക്ഷേപാസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന് നിക്ഷേപകരുടെ ഇടയില്‍ പ്രാമുഖ്യം കൈവന്നിട്ടുളളത്. 2000-ല്‍ ആരംഭിച്ച സ്വര്‍ണത്തന്റെ ഉയര്‍ച്ച അനസ്യൂതം തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കുറേക്കാലത്തേയ്ക്കു കൂടി തുടരുവാനാണ് സാധ്യത. സ്വര്‍ണത്തിലെ മങ്ങിയ താല്പര്യം കൂടുതല്‍ തിളക്കത്തോടെ തിരിച്ചുവന്നിരിക്കുകയാണ്. നാണ്യപ്പെരുപ്പത്തിനെതിരേയുളള ഏറ്റവും മികച്ച മുന്‍കരുതലാണ് സ്വര്‍ണം. ദീര്‍ഘകാലത്തില്‍ സ്വര്‍ണമുപയോഗിച്ച വാങ്ങാവുന്ന വസ്തുക്കളുടേയും സേവനങ്ങളുടേയും മുല്യത്തിന് സ്ഥിരതയുണ്ടെന്നാണ് കണ്ടെത്തിയിട്ടുളളത്. അതായത് സ്വര്‍ണത്തിന്റെ ക്രയശേഷിക്ക് കുറവ് സംഭവിച്ചിട്ടില്ല എന്നര്‍ത്ഥം.

സ്വര്‍ണവിലയില്‍ വ്യതിയാനം പൊതുവേ കുറവാണ്. മറ്റ് കമോഡിറ്റികളുടേയോ ഓഹരിയുടേയോ വില മാറ്റങ്ങളെ ആശ്രയിച്ചല്ല സ്വര്‍ണത്തിന്റെ നീക്കം. അതായത് കുറഞ്ഞ വ്യതിയാനമുള്ള സ്വര്‍ണം ആസ്തി നിക്ഷേപശേഖരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അതിന്റെ റിസ്‌കില്‍ കുറവ് വരുന്നു. റിട്ടേണില്‍ സ്ഥിരതയുമുണ്ടാക്കുന്നു. നിക്ഷേപശേഖരത്തില്‍ 10-15 ശതമാനം സ്വര്‍ണത്തിന് സ്ഥാനം കൊടുക്കണമെന്നാണ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ 9 വര്‍ഷമായി സ്വര്‍ണം പ്രതിവര്‍ഷം 16-17 ശതമാനം വാര്‍ഷികറിട്ടേണ്‍ നേടിക്കൊടുക്കുന്നുണ്ട്. ഉയര്‍ന്ന ക്രൂഡോയില്‍ വിലയും ഉയരുന്ന ധനകമ്മിയും സ്വര്‍ണവിലയില്‍ ഇനിയും ഉയര്‍ച്ചയുണ്ടാക്കുവാനുള്ള സാധ്യത ഏറെയാണ്.

ഇടിഎഫ് വഴി സ്വര്‍ണനിക്ഷേപം

സ്വര്‍ണത്തിലെ നിക്ഷേപം ഇപ്പോള്‍ പഴയതിനേക്കാള്‍ എളുപ്പമായിട്ടുണ്ട്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ജി ഇ ടി എഫ്) എന്ന നിക്ഷേപ ഉപകരണത്തിന്റെ വരവാണ് സ്വര്‍ണ നിക്ഷേപത്തെ എളുപ്പമാക്കിയത്. ഇതോടൊപ്പം ഫ്യൂച്ചേഴ്‌സിന്റെ വരവു വഴി മറ്റൊരു അവസരം കൂടി നിക്ഷേപകന് ലഭിച്ചു. ഈ നിക്ഷേപത്തില്‍ നിക്ഷേപകന്‍ സ്വര്‍ണക്കട്ടി വാങ്ങി സൂക്ഷിക്കേണ്ടതില്ല. ഇ ടി എഫിനെ പേപ്പര്‍ ഗോള്‍ഡ് എന്നും വിളിക്കുന്നു. ഇ ടി എഫ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ചെയ്യുന്നതിനാല്‍ ലിക്വിഡിറ്റി വളരെ ഉയര്‍ന്നതാണ്. എപ്പോള്‍ വേണമെങ്കിലും വിറ്റൊഴിയാം.

ഗോള്‍ഡ് ഇ ടി എഫ് എന്നാല്‍ എന്താണെന്നു പരിശോധിക്കാം. സ്വര്‍ണമെന്ന ആസ്തിയെ അടിസ്ഥാനമാക്കി ഒരു നിക്ഷേപ ഉപകരണമാണിത്. നിക്ഷേപകന്റെ കൈയില്‍നിന്ന് സമാഹരിക്കുന്ന തുകയുപയോഗിച്ച് ഫണ്ട് ഹൗസുകള്‍ സ്വര്‍ണം വാങ്ങുന്നു. നിക്ഷേപകത്തുകയ്ക്ക് തുല്യമായ യൂണിറ്റുകള്‍ ഫണ്ട് ഹൗസുകള്‍ നിക്ഷേപകന് നല്കുന്നു. മിക്ക ഫണ്ടുകളും ഒരു ഗ്രാം സ്വര്‍ണമാണ് യൂണിറ്റായി എടുത്തിരിക്കുന്നത്. ഗോള്‍ഡ് ഇ ടി എഫിന്റെ പ്രവര്‍ത്തനം മ്യൂച്വല്‍ ഫണ്ടുകളുടേതുപോലയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ സ്വര്‍ണത്തിന് പകരം മറ്റ് ആസ്തികളില്‍ നിക്ഷേപിക്കുന്നുവെന്നു മാത്രം.

ഗോള്‍ഡ് ഇ ടി എഫ് ഇഷ്യു ചെയ്യുന്ന ഫണ്ട് ഹൗസുകളാണ് സ്വര്‍ണം വാങ്ങുന്നതിന്റേയും സൂക്ഷിക്കുന്നതിന്റേയും ഇന്‍ഷുറന്‍സിന്റേയും മറ്റും ചുമതല വഹിക്കുന്നത്.

നികുതിയുടെ വശത്തു നിന്നു നോക്കിയാലും ഗോള്‍ഡ് ഇ ടി എഫ് കുറേക്കൂടി കാര്യക്ഷമമാണ്. ഫിസിക്കല്‍ സ്വര്‍ണത്തില്‍ മൂന്നു വര്‍ഷം കഴിഞ്ഞാലെ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കുകയുളളു. ഗോള്‍ഡ് ഇ ടി എഫിലിത് ഒരു വര്‍ഷമാണ്. അതായത് ഫിസിക്കല്‍ സ്വര്‍ണം മൂന്നു വര്‍ഷത്തിനുള്ളില്‍ വിറ്റാല്‍ മൂലധനവളച്ചാ നികുതി നല്‍കണം. വന്‍തോതില്‍ സ്വര്‍ണം വാങ്ങി വച്ചാല്‍ സ്വത്തു നികുതിയും നല്കണം. ഗോള്‍ഡ് ഇ ടി എഫിന് ഇത്തരം പ്രശ്‌നങ്ങളില്ല.

ഇന്ത്യയില്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ഇ ടി എഫുകളുടെ മൂന്നുവര്‍ഷക്കാലത്തെ ശരാശരി വാര്‍ഷിക റിട്ടേണ്‍ 27 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത് ഏല്ലാ നിക്ഷേപാസ്തികളിലും വച്ച് ഏറ്റവും കൂടുതല്‍ റിട്ടേണ്‍ ഇ ടി എഫ് നല്കിയിരിക്കുകയാണ്. നടപ്പുവര്‍ഷത്തിലും ഇവയുടെ പ്രകടനം മോശമല്ല. കഴിഞ്ഞ മൂന്നുമാസക്കാലത്തെ ഇ ടി എഫ് റിട്ടേണ്‍ 13.04 ശതമാനമാണ്.

സ്വര്‍ണവില ഈയിടെ റെക്കോഡ് ഉയരത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഔണ്‍സിന് 1248.90 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില 1200 ഡോളറിന് മുകളില്‍ ഏതാനും ആഴ്ചകളായി തുടരുകയാണ്. ഈ വര്‍ഷാവസാനത്തോടെ 1400 ഡോളറിലേയ്ക്ക് സ്വര്‍ണവില ഉയര്‍ന്നേക്കുമെന്നാണ് ആഗോള സ്വര്‍ണനിക്ഷേപ അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ദീര്‍ഘകാലത്തില്‍ സ്വര്‍ണം സ്റ്റെഡിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. നിക്ഷേപത്തിന്റെ 5-10 ശതമാനം സ്വര്‍ണത്തില്‍ വേണമെന്ന് പല ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരും നിഷ്‌കര്‍ഷിക്കുന്നു. ഉടനേ ആവശ്യമില്ലെങ്കില്‍ (ഉദാഹരണത്തിന് കല്യാണത്തിനും മറ്റും) ഫിസിക്കല്‍ സ്വര്‍ണം വാങ്ങുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇവരുടെ അഭിപ്രായം. സ്വര്‍ണത്തിലുണ്ടാകുന്ന ഏതൊരു ഇടിവും ഇതില്‍ പ്രവേശിക്കുവാനുളള അവസരമായി ഉപയോഗിക്കാം.

എന്തായാലും ഗോള്‍ഡ് ഇ ടി എഫിലേയ്ക്കുളള നിക്ഷേപം ഓരോ മാസവും വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യന്‍ ഗോള്‍ഡ് ഇ ടി എഫുകളുടെ ആസ്തി 1615 കോടി രൂപയായിരുന്നത് മെയ് അവസാനത്തില്‍ 1790 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.


ലഭ്യമായ ഗോള്‍ഡ് ഇടിഎഫുകള്‍

2007-ലാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഫണ്ടുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ബഞ്ച് മാര്‍ക്ക് ഗോള്‍ഡ് ഇ ടി എഫ് ആണ് ആദ്യമെത്തിയത്. നിലവില്‍ ഏഴ് ഫണ്ടു ഹൗസുകള്‍ക്കാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ഉള്ളത്. യു ടി ഐ മ്യൂച്വല്‍ ഫണ്ട്, കോടക് മഹീന്ദ്ര, എസ് ബി ഐ, റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്, ക്വാണ്ടം മ്യൂച്വല്‍ ഫണ്ട് എന്നിവയാണ് മറ്റുളളവ. എസ് ബി ഐ കഴിഞ്ഞ ഏപ്രിലിലാണ് ഇ ടി എഫ് വിപണിയില്‍ എത്തിച്ചത്. ഈ വര്‍ഷാദ്യം റെലിഗര്‍ അസറ്റ് മാനേജ്‌മെന്റ് ഗോള്‍ഡ് ഇ ടി എഫ് പുറത്തിറക്കിയിട്ടുണ്ട്.

ഇവയില്‍ ഏറ്റവും വലിയ ഫണ്ട് ആദ്യമെത്തിയ ബഞ്ച് മാര്‍ക്ക് ഗോള്‍ഡ് ഇ ടി എഫാണ്. ഇവയുടെ ആസ്തി 861.37 കോടി രുപയാണിപ്പോള്‍. തൊട്ടടുത്തുളള യു ടി ഐ ഗോള്‍ഡിന്റെ ആസ്തിയുടെ വലുപ്പം 345 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുളളത് റിലയന്‍സ് ഗോള്‍ഡാണ്. ഇതിന്റെ ആസ്തി 315.42 കോടി രൂപയാണ്.

ഗോള്‍ഡ് ഇ ടി എഫുകളുടെയെല്ലാം പ്രകടനവും പ്രവര്‍ത്തനവും ഏതാണ്ട് ഒരു പോലെയാണ്. റിട്ടേണിലും കാര്യമായ വ്യത്യാസമില്ല. അതിനാല്‍ ഏതു ഗോള്‍ഡ് ഇ ടി എഫ് എടുത്താലും കാര്യമായ വ്യത്യസം റിട്ടേണില്‍ ഉണ്ടാകാനിടയില്ല.

ഗോള്‍ഡ് ഇ ടി എഫുകളുടെ എന്‍ എ വി എല്ലാം തന്നെ 1800-1900 രൂപയ്ക്കു ഇടയിലാണ്. ക്വാണ്ടം ഗോള്‍ഡ് ഫണ്ടിന്റെ യൂണിറ്റ് അര ഗ്രാമാണ്.

ഗോള്‍ഡ് ഇ ടി എഫുകളുടെ തുടക്കം മുതലുളള റിട്ടേണ്‍ പട്ടികയില്‍.

എന്‍ആര്‍ഐകള്‍ക്ക് നാട്ടിലെ സമ്പാദ്യത്തിന് നികുതി

എന്‍ആര്‍ഐകള്‍ക്ക് നാട്ടിലെ സമ്പാദ്യത്തിന് നികുതി




വിദേശ ഇന്ത്യക്കാര്‍ക്ക് (എന്‍ആര്‍ഐ) നാട്ടില്‍ ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റ്, ബോണ്ട് തുടങ്ങിയ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന പലിശ വരുമാനത്തിന് 1.6 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ ആദായ നികുതി നല്‍കേണ്ടതില്ല. വരുമാനം ഇതില്‍ കൂടുതലാണെങ്കില്‍ ബാക്കി വരുന്ന തുകക്ക് സ്ലാബ് റേറ്റ് അനുസരിച്ച് നികുതി നല്‍കിയാല്‍ മതിയാകും.

ഇവര്‍ താമസിക്കുന്ന രാജ്യവുമായി ഇന്ത്യയ്ക്ക് ഡബിള്‍ ടാക്‌സ് അവോയിഡന്‍സ് ട്രീറ്റി പ്രകാരം ധാരണയുണ്ടെങ്കില്‍ പലിശ വരുമാനത്തിന് മാത്രം ഫ്ലറ്റ് റേറ്റില്‍ നികുതി നല്‍കാന്‍ അവസരമുണ്ട്. ഇത്തരം പദ്ധതികള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 10-15 ശതമാനം നിരക്കിലായിരിക്കും നികുതി നല്‍കേണ്ടി വരിക. പലിശ വരുമാനം വളരെ കൂടുതലാണെങ്കില്‍ നികുതി ലാഭിക്കാന്‍ ഇത് സഹായിക്കും. നിലവില്‍ വസിക്കുന്ന രാജ്യത്ത് ഇത്തരം പദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്ക് ആദായ നികുതി ആക്ട് സെക്ഷന്‍ 115 E അനുസരിച്ച് മൂലധന നേട്ടത്തിന് 20.6 ശതമാനം ഫ്ലാറ്റ് റേറ്റില്‍ നികുതി നല്‍കാം.

എന്നാല്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ഓഹരി വിപണിയില്‍ നിന്നോ ലഭിക്കുന്ന ഹ്രസ്വകാല മൂലധന ലാഭത്തിനുള്ള നികുതിയില്‍ ഇവര്‍ക്ക് ഇളവ് ലഭിക്കില്ല. ഹ്രസ്വകാല മൂലധന ലാഭത്തിന് ഇവര്‍ക്ക് 15.45 ശതമാനമാണ് നികുതി. നികുതി നല്‍കേണ്ടതായ ദീര്‍ഘ കാല ലാഭത്തിനും ഇവര്‍ക്ക് നികുതിയിളവ് ലഭിക്കുകയില്ല. കമ്പനികളില്‍ നിന്നോ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ ലഭിക്കുന്ന ഡിവിഡന്റ് (ലാഭവീതം) നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിക്ഷേപിക്കുന്നതിന് മുന്‍പ് എ.ആര്‍.ഐ നിക്ഷേപകര്‍ നിലവില്‍ വസിക്കുന്ന രാജ്യത്തെ നികുതി ചട്ടങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങളൊഴിച്ചുള്ള മറ്റെല്ലാ രാജ്യങ്ങളും അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി ഈടാക്കുന്നുണ്ട്.
Tags: Income tax, NRI, Double tax avoidance treaty, Mutual fund, share market,

ഓഹരി നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അക്യുമെന്‍

ഓഹരി നിക്ഷേപകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അക്യുമെന്‍

Posted on: 07 Jul 2010


ആര്‍.റോഷന്‍




Dream.Plan.Achieve ഇതാണ് അക്യുമെന്‍ ഗ്രൂപ്പിന്റെ ആപ്തവാക്യം. സ്വപ്‌നം കാണുക. ആസൂത്രണം ചെയ്യുക. നേട്ടമുണ്ടാക്കുക.

ഓഹരി ഇടപാട് രംഗത്തെ മുന്‍നിര സ്ഥാപനമായ അക്യുമെന്‍ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി മൂന്നാം വയസ്സിലേക്ക് കടന്നിരിക്കുകയാണ്. വിപുലമായ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതെപ്പറ്റിയും കമ്പനിയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും അക്യുമെന്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാള്‍ സംസാരിക്കുന്നു:

ഏതു തരത്തിലുള്ള മാറ്റത്തിനാണ് തയ്യാറെടുക്കുന്നത് ?

വിപുലമായ ഒരു മാറ്റത്തിന് ഒരുങ്ങുകയാണ് ഞങ്ങള്‍. ഇതിന്റെ ഭാഗമായി അക്യുമെനിന്റെ സംവിധാനങ്ങളെപ്പറ്റിയും പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലോകത്തെ അഞ്ച് പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങളിലൊന്നായ കെപിഎംജി വിശദമായ പഠനം നടത്തി. അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് മികവുറ്റ സേവനം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

ഓഹരി വിപണി തകര്‍ച്ച നേരിട്ട അവസരത്തിലാണല്ലോ അക്യുമെനിന്റെ വരവ്?

ഓഹരി വിപണിയില്‍ ഞങ്ങള്‍ പുതുമുഖങ്ങളല്ല. 1995 മുതല്‍ ഈ രംഗത്ത് ഞങ്ങള്‍ സജീവമായുണ്ട്. ഞങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് പുതിയ സ്ഥാപനം ആരംഭിച്ചുവെന്നേയുള്ളൂ. ഇടപാടുകാര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസം വളരെ വലുതാണ്.

രണ്ട് വര്‍ഷം കൊണ്ട് അക്യുമെന്‍ എന്തൊക്കെ ചെയ്തു?
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്ന ധനകാര്യ സേവന സ്ഥാപനമായി മാറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആഭ്യന്തര - അന്താരാഷ്ട്ര വിപണികള്‍ കടുത്ത അനിശ്ചിതത്വം നേരിട്ടുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇതെന്ന് ഓര്‍ക്കണം. 24 മാസത്തിനുള്ളില്‍ 14 സംസ്ഥാനങ്ങളിലായി 492 ട്രേഡിങ് ലൊക്കേഷനുകളാണ് ഞങ്ങള്‍ തുടക്കമിട്ടത്. ഇപ്പോള്‍ ശരാശരി 400 കോടി രൂപയുടെ ബിസിനസ് അക്യുമെന്‍ പ്രതിദിനം കൈകാര്യം ചെയ്യുന്നുണ്ട്. 1,400 പേരടങ്ങുന്നതാണ് ഞങ്ങളുടെ ടീം.

ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ രാജ്യത്ത് 250 സ്ഥലങ്ങളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതോടെ മൊത്തം ട്രേഡിങ് സെന്ററുകളുടെ എണ്ണം 750ന് അടുത്തെത്തും. റീജണല്‍ ഓഫീസുകള്‍ 50 കടക്കും. നിലവില്‍ 29 എണ്ണമാണുള്ളത്. മൊത്തം പ്രതിദിന ബിസിനസ് 600 കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി എന്തൊക്കെയാണ് ചെയ്യുന്നത്?

വാര്‍ഷികത്തിന്റെ ഭാഗമായി 'സീറോ ബ്രോക്കറേജ്' എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ ശൃംഖലയില്‍ ജൂലായ് ഒന്നിനും ആഗസ്ത് 31നും ഇടയില്‍ അംഗമാകുന്നവര്‍ക്ക് ബ്രോക്കറേജ് നല്‍കാതെ വ്യാപാരം നടത്താം. ട്രേഡിങ് അക്കൗണ്ട് തുറക്കുന്ന ദിവസം മുതല്‍ 15 ദിവസത്തേക്കാണ് ഈ ആനുകൂല്യം. ഇതുവഴി ഓഹരി വിപണയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓഹരി നിക്ഷേപ രംഗത്ത് മലയാളിയുടെ പങ്കാളിത്തം എത്രത്തോളമുണ്ട്?

കേരളത്തില്‍ ഞങ്ങള്‍ക്ക് 90നടുത്ത് ശാഖകളുണ്ട്. ഇത് ഈ വര്‍ഷം അവസാനത്തോടെ 125 ആക്കി ഉയര്‍ത്തും. കേരളത്തില്‍ ഓഹരിയില്‍ നിക്ഷേപം നടത്തുന്നത് മൊത്തം ജനസംഖ്യയുടെ ഏതാണ്ട് ഒരു ശതമാനം മാത്രമേ വരൂ. ദേശീയ ശരാശരിയ്‌ക്കൊപ്പമാണെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ഓഹരി വിപണിയിലെ സാധ്യതകളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ സെമിനാറുകളും മറ്റും സംഘടിപ്പിക്കുന്നുണ്ട്.
കേരളത്തില്‍ ഇതാദ്യമായി ആര്‍ബിട്രേജ് ആന്‍ഡ് ട്രേഡിങ് ഡസ്‌ക് അക്യുമെന്‍ സ്ഥാപിക്കുകയാണ്. ചെറുപ്പക്കാര്‍ക്ക് ഓഹരി കമ്പോളത്തില്‍ കരിയര്‍ വളര്‍ത്തിയെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. വ്യാപാരത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍, പരിശീലനം എന്നിവയ്ക്ക് പുറമെ പ്രവര്‍ത്തന മൂലധനവും ഇവിടെ നിന്ന് ലഭ്യമാക്കും.

ഓഹരി ഇടപാടിന് പുറമെ മറ്റെന്തൊക്കെ സേവനങ്ങളാണ് അക്യുമെന്‍ ഒരുക്കുന്നത്?

ഓഹരി വ്യാപാരത്തിന് പുറമെ ഉത്പന്ന അവധി വ്യാപാരം (കമോഡിറ്റി ട്രേഡിങ്), കറന്‍സി ഫ്യുച്വേഴ്‌സ്, ഇന്ററസ് റേറ്റ് ഫ്യൂച്വേഴ്‌സ്, ഡെപ്പോസിറ്ററി സേവനം എന്നിവയുമുണ്ട്. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, ഐപിഒ എന്നിവയുടെ വിതരണവും നിര്‍വഹിക്കുന്നു. അക്യുമെന്‍ കമോഡിറ്റീസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ് കമോഡിറ്റി ട്രേഡിങ് നിര്‍വഹിക്കുന്നത്. ഉടന്‍ തന്നെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനവും (പിഎംഎസ്) ആരംഭിക്കും.

വിദേശത്ത് സാന്നിധ്യമുണ്ടോ?

ഇന്ത്യയിലെ എല്ലാ പ്രമുഖ എക്‌സ്‌ചേഞ്ചുകളിലും കോര്‍പ്പറേറ്റ് മെംബര്‍ഷിപ്പുള്ള ഞങ്ങള്‍ ദുബായിലെ ദുബായ് ഗോള്‍ഡ് ആന്‍ഡ് കമോഡിറ്റീസ് എക്‌സ്‌ചേഞ്ചിലും അംഗമാണ്. ഗ്രൂപ്പ് കമ്പനിയായ പെനിന്‍സുലാര്‍ മിഡില്‍ ഈസ്റ്റ് വഴിയാണിത്. സിങ്കപ്പൂര്‍, ബഹ്‌റിന്‍, മൗറീഷ്യസ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര എക്‌സ്‌ചേഞ്ചുകളിലും ഉടന്‍ അംഗത്വമെടുക്കും.

എത്ര പണം ഓഹരിയില്‍ നിക്ഷേപിക്കണം?

എത്ര പണം ഓഹരിയില്‍ നിക്ഷേപിക്കണം?

Posted on: 15 Mar 2011



എത്ര പണം ഓഹരിയിലെ നിക്ഷേപത്തിനായി മാറ്റി വയ്ക്കണം? എത്ര നാളത്തേക്കാവണം ഇവിടെ നിക്ഷേപം നടത്തേണ്ടത്? ഈ ചോദ്യങ്ങള്‍ പലരും ചോദിക്കാറുള്ളതാണ്.

ഏതൊരു മേഖലയിലെയും പോലെ തന്നെ, അച്ചടക്കം സാമ്പത്തികാസൂത്രണവിജയത്തിന് അത്യന്താപേക്ഷിതമായ ഒരു സംഗതി തന്നെയാണ്. ബുള്‍ തരംഗത്തില്‍ ഇതര നിക്ഷേപമാര്‍ഗങ്ങളെ അപേക്ഷിച്ച് വളരെ കൂടിയ 'റിട്ടേണ്‍' (വരുമാന വളര്‍ച്ച) ഓഹരി തന്നു എന്ന കാരണത്താല്‍, ഇനി എന്റെ പണമെല്ലാം ഇവിടെ തന്നെ എന്നു കരുതരുത്. അതുപോലെ തന്നെ കരടികള്‍ വിപണിയില്‍ പിടിമുറുക്കുമ്പോള്‍ (വിപണി ഇടിയുമ്പോള്‍) ഇനി ഈ മേഖലയില്‍ പ്രതീക്ഷയ്ക്ക് യാതൊരു സ്ഥാനവുമില്ല എന്നു കരുതി ഇവിടം വിട്ട് പൂര്‍ണമായും ഓടിപ്പോവുകയുമരുത്. സമചിത്തതയോടെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെയാവണം ഇവിടെ നിക്ഷേപകനായി കടന്നുവരേണ്ടത്.

ആദ്യലക്കങ്ങളില്‍, സമ്പത്തിനെ പ്രായത്തിന്റെ അടിസ്ഥാനമാക്കി പ്രതിപാദിച്ചിരുന്നു. ആ തരംതിരിക്കലിന് അനുസൃതമായി ഓരോരുത്തരും എവിടെയാണ് നില്‍ക്കുന്നതെന്ന് സ്വയം വിലയിരുത്തണം. എന്നിട്ട് മാത്രമേ ഓഹരിവില നിക്ഷേപത്തിന് എത്ര പണമാണ് മാറ്റി വയ്‌ക്കേണ്ടതെന്ന് ഓരോരുത്തരും തീരുമാനിക്കാവൂ. ചെറുപ്പക്കാര്‍ക്ക് റിസ്‌ക് എടുക്കാനുള്ള കഴിവും താത്പര്യവും ഏറുമെന്നതിനാല്‍ പ്രായമായവരെ അപേക്ഷിച്ച് ഇവര്‍ കൂടുതല്‍ പണം ഓഹരിവിണിപയിലെ നിക്ഷേപത്തിന് മാറ്റി വെയ്ക്കാം.

സാമ്പത്തികാസൂത്രണ വിദഗ്ധര്‍ പണ്ടു മുതലേ ശുപാര്‍ശ ചെയ്യുന്നൊരു മാര്‍ഗമുണ്ട്. മോശമല്ലാത്ത ഈ മാര്‍ഗം നിക്ഷേപകര്‍ക്കൊരു വഴികാട്ടി തന്നെയാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിക്ഷേപകനായ നിങ്ങളുടെ പ്രായം 20 ആണെന്ന് കരുതുക. അങ്ങനെയെങ്കില്‍ നിക്ഷേപത്തിന് ലഭ്യമായ തുകയുടെ 20 ശതമാനം നിങ്ങള്‍ ബാങ്ക് ഡെപ്പോസിറ്റ്/പോസ്റ്റ് ഓഫീസ് നിക്ഷേപം മുതലായ റിസ്‌ക് ഇല്ലാത്ത മാര്‍ഗങ്ങളില്‍ നിക്ഷേപിക്കണം. ബാക്കി തുക വരുമാനം കൂടിയ -ഒപ്പം റിസ്‌കും കൂടിയ - ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലാകാം. ഈ നിക്ഷേപകന്റെ പ്രായം 10 വര്‍ഷത്തിന് ശേഷം 30 ആകുമ്പോള്‍ റിസ്‌ക് ഇല്ലാത്ത നിക്ഷേപമാര്‍ഗങ്ങളായ ബാങ്ക്, പോസ്റ്റ്ഓഫീസ് മുതലായവയിലെ നിക്ഷേപം 30 ശതമാനമാക്കി മാറണമെന്നര്‍ത്ഥം. പ്രായം ഏറുന്നതിനനുസരിച്ച്, റിസ്‌ക് കൂടിയ നിക്ഷേപമായ ഓഹരിയിലെ നിക്ഷേപത്തിന്റെ തോത് കുറഞ്ഞുവരുന്നൊരു പ്രതിഭാസം. അങ്ങനെയെങ്കില്‍ 60 വയസ്സുള്ളൊരു നിക്ഷേപകന്റെ, ഓഹരിവിപണിയിലെ വിഹിതം, കേവലം 40 ശതമാനം മാത്രമായിരിക്കുമെന്ന് സാരം. ഇതേ നിക്ഷേപകന് വയസ്സ് 70 ആകുമ്പോള്‍, ഓഹരി വിപണിയിലെ തന്റെ നിക്ഷേപം 30 ശതമാനം മാത്രമാകുന്നു. പ്രായം ഏറുന്നതിനനുസരിച്ച് ഓഹരി വിപണിയിലെ പങ്കാളിത്തം കുറച്ച് കൊണ്ടുവരുന്ന ഈ ഉപദേശം അനുകരണീയം തന്നെ.

ഇനി ഈ ഒരു അനുപാതം എങ്ങനെ നിലനിര്‍ത്താനാവും എന്നറിയേണ്ടിയിരിക്കുന്നു.
നിങ്ങളുടെ നിക്ഷേപത്തിന് ലഭ്യമായ ആകെ തുക അഞ്ച് ലക്ഷമാണെന്നു കരുതുക. നിങ്ങളുടെ പ്രായം 40 ആണെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ഓഹരിയിലെ നിക്ഷേപത്തിന്, മുന്‍പറഞ്ഞ പ്രകാരം നിങ്ങള്‍ മാറ്റിവയ്ക്കുക 60 ശതമാനം ആയിരിക്കും. ഈ ഉദാഹരണത്തില്‍, 3 ലക്ഷം രൂപ ഓഹരിയിലേക്കും, രണ്ട് ലക്ഷം രൂപ റിസ്‌ക് കുറഞ്ഞ ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കുമായി ഈ നിക്ഷേപകന്‍ മാറ്റിവയ്ക്കും. ഈയൊരു അനുപാതം എങ്ങനെ നിലനിര്‍ത്താനാവും എന്നതാണ് അടുത്തതായി അറിയേണ്ടത്.

ബുള്‍ തരംഗത്തില്‍ എല്ലാ ഓഹരികള്‍ക്കും വില കയറിയതിനൊപ്പം, ഈ നിക്ഷേപകന്റെ നിക്ഷേപ ശേഖരത്തിലുള്ള ഓഹരികള്‍ക്കും വില കയറിയെന്നിരിക്കട്ടെ. അങ്ങനെ മൂന്ന് ലക്ഷം രൂപയുടെ ഓഹരികളുടെ മതിപ്പുവില ഇപ്പോള്‍ 4 ലക്ഷമായി ഉയര്‍ന്നു. ഇപ്പോള്‍ ഈ നിക്ഷേപകന്റെ ആകെ നിക്ഷേപം എന്നു പറയുന്നത് 6 ലക്ഷം രൂപയാണ് (2,00,000 രൂപ സ്ഥിരനിക്ഷേപം + 4,00,000 രൂപയുടെ ഓഹരി). അങ്ങനെയെങ്കില്‍ 60 ശതമാനം ഓഹരിയില്‍ അലോക്കേറ്റ് ചെയ്യുന്ന ഈ നിക്ഷേപകന്റെ ഓഹരിയിലെ ആകെ നിക്ഷേപം 3,60,000 രൂപ ആയിരിക്കണം (ആറ് ലക്ഷത്തിന്റെ 60 ശതമാനം). ഇത് നിജപ്പെടുത്താനായി അയാള്‍ 40,000 രൂപയുടെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുന്നു. എന്നിട്ട് ആ പണം റിസ്‌ക് കുറഞ്ഞ സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുന്നു.

ഇനി മറിച്ചാണെന്നിരിക്കട്ടെ. നിങ്ങളുടെ കൈവശമുള്ള ഓഹരികളുടെ വില ബെയര്‍ തരംഗത്തില്‍ കുറഞ്ഞ് മൂന്നു ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷം ആകുകയാണെങ്കിലോ? അപ്പോഴും ഈ അനുപാതം നിലനിര്‍ത്തേണ്ട നിക്ഷേപകന്‍ തന്റെ നിക്ഷേപം ഇങ്ങനെ മാറ്റുന്നു. വില കുറയുന്നതോടെ അയാളുടെ ആകെ നിക്ഷേപം അഞ്ചുലക്ഷം രൂപയില്‍ നിന്നും നാലുലക്ഷം രൂപയായി മാറുന്നു എന്നു കരുതുക. ഇതിന്റെ 60 ശതമാനം ഓഹരികളില്‍ ഉണ്ടാവണം എന്നു നിഷ്‌കര്‍ഷിക്കുന്ന ഈ നിക്ഷേപകന്റെ ഇപ്പോഴത്തെ ഓഹരിയുടെ മതിപ്പുവില 2,40,000 (നാലു ലക്ഷത്തിന്റെ 60 ശതമാനം) ആയിരിക്കണം. അതിനാല്‍ റിസ്‌ക് കുറഞ്ഞ സ്ഥിരനിക്ഷേപത്തില്‍ നിന്നും 40,000 രൂപ പിന്‍വലിച്ച് ഓഹരിയില്‍ നിക്ഷേപിക്കുന്നു. ഇപ്പോള്‍ നേരത്തെ നിശ്ചയിക്കപ്പെട്ട അനുപാതം റെഡി - 40:60. സ്ഥിരനിക്ഷേപം 40 ശതമാനവും (1,60,000 രൂപ), ഓഹരിയിലെ നിക്ഷേപം 60 ശതമാനവും (2,40,000 രൂപ).

വില കുറയുമ്പോള്‍ വാങ്ങാനും വില കൂടുമ്പോള്‍ വില്‍ക്കാനും സാധിക്കുന്നില്ല എന്നതാണ് ഓഹരി വിപണിയില്‍ പൊതുവേ പറഞ്ഞുകേള്‍ക്കുന്ന പരാതി. വില കൂടുമ്പോള്‍ വാങ്ങി വില കുറയുമ്പോള്‍ ഓഹരി വിപണിയില്‍ കൈ പൊള്ളിയവര്‍ ഏറെ. ഇതിനൊരു പരിഹാരം ഈ അച്ചടക്കത്തിലൂടെ ഉണ്ടാക്കിയെടുക്കാനാവും എന്നതു തന്നെയാണ് ഈയൊരു മാര്‍ഗം അവലംബിക്കുന്നതുമൂലം നിക്ഷേപകനുണ്ടാവുന്ന നേട്ടവും.

ഏതൊരു നിക്ഷേപമേഖല തിരഞ്ഞെടുക്കുമ്പോഴും താഴെ കൊടുത്തിരിക്കുന്ന ടേബിള്‍ മനസ്സില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക: ഓരോ മാസവും ആയിരം രൂപ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് വിവിധ പലിശ നിരക്കില്‍ വിവിധ വര്‍ഷങ്ങളില്‍ ലഭിക്കുന്ന തുക:



വര്‍ഷങ്ങള്‍ ഏറുന്നതിനനുസരിച്ച് , നിരക്കിലെ വ്യതിയാനമനുസരിച്ച് മെച്യൂരിറ്റിയില്‍ ഉണ്ടാവുന്ന ഭീമമായ വ്യത്യാസം ശ്രദ്ധിക്കുക. നേരത്തെ തന്നെ പതിവായി, ഉയര്‍ന്ന റിട്ടേണ്‍ ലഭ്യമാകുന്ന നിക്ഷേപാവസരങ്ങളില്‍ പണം മുടക്കേണ്ടതിന്റെ ആവശ്യകത ഈ ടേബിള്‍ കാട്ടിത്തരുന്നു. നിക്ഷേപത്തിന് ലഭ്യമായ തുകയുടെ ഒരു ഭാഗം ഉയര്‍ന്ന വരുമാനം നേടിത്തന്നേക്കാവുന്ന ഓഹരി വിപണിയിലെ നിക്ഷേപത്തിന് മാറ്റി വയ്‌ക്കേണ്ടുന്നതിന്റെ പ്രസക്തിയും ഇതുതന്നെ.

Monday, 11 April 2011

നികുതി ലാഭിക്കാന്‍ നിക്ഷേപ പദ്ധതികളേറെ

നികുതി ലാഭിക്കാന്‍ നിക്ഷേപ പദ്ധതികളേറെ

Posted on: 17 Jan 2011



പുതുതായി ലഭ്യമായ അടിസ്ഥാനസൗകര്യ ബോണ്ടുകളിലെ നിക്ഷേപമുള്‍പ്പെടെ 1.2 ലക്ഷം രൂപ സമ്പാദ്യമാക്കി മാറ്റിയാല്‍ ആദായനികുതിയിനത്തില്‍ നല്ലൊരു തുക ലാഭിക്കാനാവും. ഭാവിയില്‍ ഇവയൊക്കെ മികച്ച നിക്ഷേപമായി മാറുകയുംചെയ്യും


നിക്ഷേപങ്ങളിലൂടെ ആദായനികുതിബാധ്യ ത കുറയ്ക്കാം. പുതുതായി ലഭ്യമായ അടിസ്ഥാ നസൗകര്യബോണ്ടുകളിലെ നിക്ഷേപമുള്‍പ്പെ ടെ 1.2 ലക്ഷം രൂപ ഇത്തവണ സമ്പാദ്യമാക്കി മാറ്റിയാല്‍ ആദായനികുതിയിനത്തില്‍ നല്ലൊ രു തുക ലാഭിക്കാനാവും. ഭാവിയില്‍ ഇവ യൊക്കെ മികച്ച നിക്ഷേപമായി മാറുകയും ചെയ്യും. ഇക്കഴിഞ്ഞ ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ തെല്ലൊരു ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റത്തിനു മുന്നില്‍ ഇത്തരം ആശ്വാസങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.

80 സി, 80 സിസിസി, 80 സിസിഡി വകുപ്പുകള്‍ നികുതിദായകര്‍ക്ക് സുപരിചിതമായി. മൂന്ന് വകുപ്പുകളിലും കൂടി നിക്ഷേപം നടത്താവുന്ന കൂടിയ പരിധി ഒരുലക്ഷം രൂപയായി തുടരുന്നു. ഈ പരിധിയെത്തി നില്‍ക്കുന്ന നികുതിദായകര്‍ക്ക് ഈ വര്‍ഷം മുതല്‍ ലഭ്യമായ നിക്ഷേപപദ്ധതിയാണ് അടിസ്ഥാനസൗകര്യ ബോണ്ടു കള്‍.

2012-17 കാലഘട്ടത്തില്‍ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയില്‍ ഒരുലക്ഷം കോടി ഡോളര്‍ നിക്ഷേപമുണ്ടാകണമെന്നാണ് ആസൂത്രണ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. നടപ്പുപദ്ധതി ഘട്ടത്തില്‍ 50 കോടി ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് 2010 ലെ ബജറ്റിലൂടെ 20,000 രൂപയുടെ അധിക കിഴിവ് ലഭ്യമാക്കുന്ന വകുപ്പ് 80 സിസിഎഫ് അവതരിപ്പിച്ചത്.
വിജ്ഞാപനപ്രകാരം എല്‍.ഐ.സി, ഐ.എഫ്.സി.ഐ, ഐ.ഡി.എഫ്.സി. എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമെ റിസര്‍വ് ബാങ്ക് അംഗീകരിച്ച ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ കമ്പനികള്‍ക്കും ഇത്തരം ബോണ്ടുകള്‍ ഇറക്കാന്‍ അനുമതിയുണ്ട്.

ഇങ്ങനെയുള്ള ബോണ്ടുകളില്‍ വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ എന്നീ ഗണങ്ങളില്‍പെട്ട നികുതിദായകര്‍ക്ക് നിക്ഷേപം നടത്താം. 5,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താമെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കിഴിവായി അവകാശപ്പെടാവുന്നത് 20,000 രൂപയ്ക്ക് മാത്രമാണ്.

ബോണ്ടുകളുടെ കാലപരിധി 10 വര്‍ഷമാണെങ്കിലും ലോക്ക്-ഇന്‍-പിരീഡ് 5 വര്‍ഷമാണ്. ലോക്ക്-ഇന്‍ പിരീഡിനു ശേഷം പണമായി മാറ്റുകയോ പണയം വെയ്ക്കുകയോ ആവാം. നിക്ഷേപകര്‍ 'പാന്‍' വിവരങ്ങള്‍ നല്‍കണം . ഡീ മാറ്റ് അക്കൗണ്ട് വഴിയും നിക്ഷേപം നടത്താം. പലിശയ്ക്ക് നികുതി ബാധ്യതയുണ്ട്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം

ജീവിതസായാഹ്നത്തില്‍ നിക്ഷേപം നടത്തേണ്ട പദ്ധതിയാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. എന്നാല്‍, മുതല്‍മുടക്കിനുള്ള പണം സ്വരൂപിക്കാന്‍ 45 വയസ്സുമുതലെങ്കിലും ശ്രമിക്കുന്നതാണ് വിവേകം. കാരണം, ഇത്തരം സ്‌കീമുകളില്‍ ഏറ്റവും കൂടുതല്‍ പലിശ നേടിത്തരുന്ന സമ്പാദ്യപദ്ധതിയാണിത് എന്നതുതന്നെ. എന്നാല്‍, ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന കൂടിയ പരിധി 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പദ്ധതിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 60 വയസ്സാണ്.

(സൂപ്പര്‍ആന്വേഷനിലൂടെയോ അല്ലാതെയോ റിട്ടയര്‍ ചെയ്തവര്‍ക്ക് പ്രായം 55-എന്നാല്‍ റിട്ടയര്‍ചെയ്ത തീയതിമുതല്‍ 6 മാസത്തിനുള്ളില്‍ നിക്ഷേപം നടത്തിയിരിക്കണം). 2007 ഏപ്രില്‍ മുതല്‍ ഈ നിക്ഷേപങ്ങള്‍ക്കും വകുപ്പ് 80സി പ്രകാരമുള്ള കിഴിവിനര്‍ഹതയുണ്ടെങ്കിലും ഒരുലക്ഷം എന്ന കടമ്പ അവശേഷിക്കുന്നു. അതിനാല്‍ മുന്‍പുള്ള വര്‍ഷങ്ങളില്‍ മറ്റു നിക്ഷേപങ്ങള്‍ നടത്തി വകുപ്പ് 80 സിയുടെ പൂര്‍ണ പ്രയോജനം നേടിയശേഷം 60 അഥവാ 55 തികയുന്നവര്‍ഷം അവ പിന്‍വലിച്ച് ഈ പദ്ധതിയിലേക്ക് മാറ്റി കൂടുതല്‍ പലിശയും നികുതിലാഭവും നേടിയെടുക്കുന്നതാവും അഭിലഷണീയം.

ഈ പദ്ധതിയില്‍ 10,000 രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം നടത്തേണ്ടത്. കാലാവധി 5 വര്‍ഷം. സ്വന്തംപേരിലോ ജീവിത പങ്കാളിയുമായി ജോയിന്റായോ നിക്ഷേപം നടത്താം. പലിശയ്ക്ക് നികുതി ബാധ്യതയുണ്ട്; ടിഡിഎസും ബാധകം.


വകുപ്പ് 80 സിസിഡി

സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അഥവാ മറ്റ് അംഗീകൃത ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്ന ആദായനികുതി നിയമത്തിലെ 10 (23 എബി) പ്രകാരമുള്ള ആന്വിറ്റി ഫണ്ടുകള്‍. ഇതിലേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80 സിസിസിപ്രകാരം നേരത്തെ പറഞ്ഞ ഒരുലക്ഷം രൂപ എന്ന മൊത്തം പരിധിക്കുവിധേയമായി കിഴിവിന് അര്‍ഹതയുണ്ട്. വ്യവസ്ഥകള്‍:

1. നിക്ഷേപത്തോട് കാലാകാലങ്ങളില്‍ ചേര്‍ക്കുന്ന പലിശ അഥവാ ബോണസിന് പുനര്‍നിക്ഷേപം എന്നനിലയില്‍ കിഴിവിന് അര്‍ഹതയില്ല.
2. ഈ പദ്ധതിപ്രകാരമുള്ള നിക്ഷേപം സറണ്ടര്‍ചെയ്യുകയാണെങ്കില്‍ അങ്ങനെ ലഭിക്കുന്ന തുകയില്‍ ഈ വകുപ്പുപ്രകാരം അവകാശപ്പെട്ട കിഴിവിന്റെ ഭാഗം സറണ്ടര്‍ചെയ്യുന്ന വര്‍ഷത്തെ വരുമാനമായി കണക്കാക്കി നികുതിവിധേയമാക്കും.
3. പദ്ധതിപ്രകാരം ലഭിക്കുന്ന പെന്‍ഷന്‍, ബോണസ് എന്നിവയും അതതുവര്‍ഷത്തെ വരുമാനമായി കണക്കാക്കും.
4. നോമിനിക്ക് ലഭിക്കുന്ന തുക അവരുടെ വരുമാനമായി പരിഗണിച്ച് ലഭിക്കുന്ന വര്‍ഷം നികുതിബാധ്യതവരും.

വകുപ്പ് 80 സിസിഡി

കേന്ദ്രസര്‍ക്കാരിന്റെ പുതിയ പെന്‍ഷന്‍ പദ്ധതിപ്രകാരം കേന്ദ്ര ജീവനക്കാര്‍ 2004 ഏപ്രില്‍ മുതല്‍ അടക്കുന്ന തുകകള്‍ക്കും മുന്‍പറഞ്ഞ ഒരുലക്ഷം രൂപ എന്ന പരിധിക്കുവിധേയമായി കിഴിവ് ലഭ്യമാണ്. ഈ പദ്ധതി സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ചെയ്യുന്നവര്‍ക്കും 2008-09 മുതല്‍ ബാധകമാക്കിയിട്ടുണ്ട്. പ്രധാന വ്യവസ്ഥകള്‍:

1. ജീവനക്കാരന്‍ അടക്കുന്ന തുകയില്‍ ശമ്പളത്തിന്റെ 10 ശതമാനം എന്ന പരിധിക്കുവിധേയമായി കിഴിവ് ലഭ്യമാണ്. ഇതിലേക്കായി ശമ്പളം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ അടിസ്ഥാനശമ്പളവും തൊഴില്‍കരാര്‍പ്രകാരം ഡിഎ ലഭ്യമാണെങ്കില്‍ ആ തുകയും ഉള്‍പ്പെടും.
2. സ്വയം തൊഴില്‍ചെയ്യുന്നവരുടെ മൊത്തവരുമാനത്തിന്റെ (ഗ്രോസ് ടോട്ടല്‍ ഇന്‍കം) 10 ശതമാനംവരെ കിഴിവായി ലഭിക്കും.
3. കേന്ദ്രസര്‍ക്കാര്‍ അഥവാ മറ്റു തൊഴിലുടമ അടയ്ക്കുന്ന, ശമ്പളത്തിന്റെ 10 ശതമാനത്തില്‍ കൂടാത്ത വിഹിതത്തിനും കിഴിവിന് അര്‍ഹതയുണ്ട്. ഇവിടെ ഒരു സംശയം ഉയര്‍ന്നേക്കാം. കേന്ദ്രസര്‍ക്കാര്‍, അഥവാ മറ്റു തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിനും ജീവനക്കാരന് കിഴിവ് നല്‍കുന്നത് ന്യായമാണോ? ഒറ്റനോട്ടത്തില്‍ കേന്ദ്രസര്‍ക്കാരും മറ്റും ജീവനക്കാരനുവേണ്ടി അടയ്ക്കുന്ന തുകയ്ക്കും കിഴിവ് നല്‍കുന്നത് ശരിയല്ലെന്നു തോന്നാമെങ്കിലും ഈ പദ്ധതിയില്‍നിന്നും തിരികെ ലഭിക്കുന്ന മൊത്തം തുകയ്ക്കും അവ ലഭിക്കുന്ന വര്‍ഷം ജീവനക്കാരന്‍ നികുതി നല്‍കണമെന്ന വസ്തുത പരിഗണിച്ചാല്‍ അന്യായമെന്ന് പറയാനാവില്ല. ഇതു സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് 29-9-2008ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നമ്പര്‍ 9/2008 (എഫ്. നം. 275/192/2008-ഐടി (ബി) പ്രസക്തമാണ്.
4. 3-ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഈ പദ്ധതിയില്‍ നിന്ന് വിരമിക്കുന്നതുവഴിയോ അക്കൗണ്ട്അവസാനിക്കുമ്പോഴോ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ദായകനോ നോമിനിക്കോ നികുതി ബാധ്യത വന്നുചേരും.
5. കാലാകാലങ്ങളില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകകള്‍ക്കും നികുതി ബാധ്യതയുണ്ട്.

ഭവനവായ്പയുടെ പലിശ

ഭവനവായ്പയുടെ മുതല്‍ തിരിച്ചടവിനും മറ്റും വകുപ്പ് 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹതയുണ്ട്. ഇതിനുപരിയായി ഭവനവായ്പാ പലിശയ്ക്കും നികുതിയാശ്വാസം വകുപ്പ് 24(ബി) പ്രകാരം ലഭ്യമാണ്. ഈ രണ്ടു വകുപ്പുകള്‍ തമ്മിലുള്ള ഒരു താരതമ്യമടക്കം വ്യവസ്ഥകള്‍ വിശദീകരിക്കാം:

1. വകുപ്പ് 80സി-ല്‍ നിന്നും വ്യത്യസ്തമായി ഈ നികുതിയാശ്വാസം ഒരു കിഴിവല്ല; കൃര്ൗവ ശി്ൗ സ്ുീവ ്യി്്യവിറള്‍ എന്ന വരുമാന ഗണത്തിലെ നഷ്ടം (ചവഷമറഹ്വവ കൃര്ൗവ) ആയി പരിഗണിച്ച് മറ്റ് വരുമാനങ്ങളുമായി തട്ടിക്കിഴിച്ചാണ് നികുതിയാശ്വാസം ലഭ്യമാക്കുന്നത്.
2. മുതല്‍ തിരിച്ചടവിനുള്ള പരിധി ഒരു ലക്ഷം എന്ന മൊത്തം പരിധിക്കുള്ളില്‍ ഉള്‍പ്പെടും. പലിശ സംബന്ധിച്ചാണെങ്കില്‍ ഈ പരിധി 1.50 ലക്ഷം രൂപയാണ്. എന്നാല്‍ വായ്പയെടുത്ത വര്‍ഷാന്ത്യം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങുകയോ പണികഴിപ്പിക്കുകയോ ചെയ്തിരിക്കണം. അല്ലാത്തപക്ഷം കൂടിയ പരിധി 30,000 രൂപയായി പരിമിതപ്പെടും. പലിശയ്ക്കുള്ള കിഴിവിന്റെ പരിധി സ്വന്തം താമസത്തിനുപയോഗിക്കുന്ന ഭവനത്തിനായെടുത്ത പലിശയ്ക്ക് മാത്രമാണ്. വാടകയ്ക്ക് നല്‍കി വരുമാനമുണ്ടാക്കുമ്പോള്‍ ആ വരുമാനത്തില്‍ നിന്നുമുള്ള കിഴിവിന് പരിധികളില്ല. (നഷ്ടവും സംഭവിക്കാം).
3. വകുപ്പ് സി. പ്രകാരമുള്ള കിഴിവ് വായ്പ അടച്ചുതുടങ്ങുമ്പോള്‍ മുതല്‍ തന്നെ ലഭ്യമാണ്. എന്നാല്‍ വകുപ്പ് 24(ബി) പ്രകാരമുള്ള പലിശയ്ക്കുള്ള നികുതിയിളവ് ഭവനം വാങ്ങുകയോ സ്വായത്തമാക്കുകയോ ചെയ്യുന്ന തീയതി മുതല്‍ മാത്രമാണ് ലഭ്യമാവുക. അതിന് മുന്‍പുള്ള പലിശ അഞ്ച് തുല്യ ഗഡുക്കളായി വീതിച്ച് അവകാശപ്പെടണം. തന്നാണ്ടിലെ പലിശയും ചേര്‍ത്ത് മൊത്തം ഒരു വര്‍ഷത്തെ പരിധി 1.50 ലക്ഷം രൂപ തന്നെ.
4. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയിന്മേലുള്ള പലിശയ്ക്ക് മാത്രമേ കിഴിവ് ലഭിക്കൂ എന്ന് വകുപ്പ് 80 സിയിലുള്ള വ്യവസ്ഥ വകുപ്പ് 24(ബി)യില്‍ ഇല്ല. അതിനാല്‍ ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും നല്‍കുന്ന പലിശയും അവകാശപ്പെടാം.
5. വകുപ്പ് 80 സിയില്‍ ലഭിക്കുന്ന കിഴിവ് ഭവനം വാങ്ങുന്നതിനോ പണികഴിപ്പിക്കുന്നതിനോ വേണ്ടി എടുത്ത വായ്പകളുടെ മുതല്‍ തിരിച്ചടവിന് മാത്രമാണ് ലഭ്യം.
അറ്റകുറ്റപ്പണികള്‍, പുതുക്കിപ്പണിയല്‍, നവീകരണം എന്നിവയ്ക്കായെടുത്ത വായ്പാ തിരിച്ചടവിന് കിഴിവ് ലഭ്യമല്ല. എന്നാല്‍ ഇങ്ങനെ ഒരു വേര്‍തിരിവ് വകുപ്പ് 24 (ബി)യില്‍ പറയുന്നില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കായെടുത്ത വായ്പാ പലിശ സ്വന്തം താമസത്തിനുപയോഗിക്കുന്ന ഭവനത്തിനാണെങ്കില്‍ 30,000 രൂപ വരെ കുറവുചെയ്യാം. വാടകയ്ക്ക് നല്‍കിയ ഭവനങ്ങളെ സംബന്ധിച്ചാണെങ്കില്‍ പൂര്‍ണമായും കിഴിവ് അവകാശപ്പെടാം.
6. വകുപ്പ് 24 (ബി) പ്രകാരമുള്ള നികുതിയാശ്വാസത്തിനുള്ള പരിധി നിര്‍ണയിക്കുന്നതില്‍ സ്വന്തം താമസത്തിനുള്ള കെട്ടിടം എന്നും വാടകയ്ക്ക് നല്‍കിയ കെട്ടിടം എന്നും വേര്‍തിരിവുണ്ട്. എന്നാല്‍ വകുപ്പ് 80സി-ല്‍ ഈ വിവേചനമില്ല. ഈ വകുപ്പുപ്രകാരം കെട്ടിടം താമസത്തിനുള്ളത് ആയിരിക്കണമെന്ന് മാത്രമേ നിബന്ധനയുള്ളൂ (വാണിജ്യ കെട്ടിടങ്ങള്‍ക്ക് വകുപ്പ് 80 സി ബാധകമല്ല).
7. വകുപ്പ് 80 സി പ്രകാരമുള്ള കിഴിവ് അടവ് നടത്തുമ്പോള്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ വകുപ്പ് 24(ബി)ക്കുള്ള ഇളവ് പലിശ ബാധ്യത വരുമ്പോള്‍ത്തന്നെ (അടവ് നടത്തിയില്ലെങ്കിലും) ലഭ്യമാണ്.
8. വകുപ്പ് 80 സിയിലെ വ്യവസ്ഥ പ്രകാരം കെട്ടിടം അഞ്ചുവര്‍ഷത്തിന് മുന്‍പ് കൈമാറ്റം ചെയ്യാനാവില്ല. അതിന് മുന്‍പ് കൈമാറ്റം ചെയ്താല്‍ ആ വര്‍ഷത്തെ കിഴിവ് അവകാശപ്പെടാനാവില്ലെന്ന് മാത്രമല്ല, മുന്‍പ് അനുവദിച്ച കിഴിവുകള്‍ വില്പന നടത്തുന്ന വര്‍ഷത്തെ വരുമാനമായി പരിഗണിച്ച് നികുതിയും നല്‍കണം. (മൂലധന നേട്ടത്തിന് പുറമെയാണിത്). ഇങ്ങനെ ഒരു നിബന്ധന വകുപ്പ് 24(ബി)യില്‍ ഇല്ല.

വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസം പരോക്ഷമായ നിക്ഷേപം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ട്യൂഷന്‍ ഫീസിന് വകുപ്പ് 80സി പ്രകാരം നല്‍കുന്ന കിഴിവുപോലെ തന്നെ വിദ്യാഭ്യാസ വായ്പകളുടെ പലിശയ്ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി കിഴിവ് അനുവദിച്ചിരിക്കുന്നത്. ഈ കിഴിവിന് പരിധിയില്ല. പ്രധാന വ്യവസ്ഥകള്‍:

1. സ്വന്തം ഉപരിപഠനത്തിനായോ ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ ഉപരിപഠനത്തിനായോ എടുത്ത വിദ്യാഭ്യാസ വായ്പയുടെ പലിശയടവിനാണ് കിഴിവിനര്‍ഹത. 'ഉപരിപഠനം' എന്ന വാക്കിന്റെ നിര്‍വചനം 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ ഉദാരവത്കരിച്ചത് നികുതിദായകര്‍ക്ക് ആശ്വാസകരമായി. സീനിയര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ അഥവാ തത്തുല്യ പരീക്ഷ പാസ്സായശേഷം നടത്തുന്ന കോഴ്‌സ് എന്നാണ് നിര്‍വ്വചനം. ഉദാഹരണം വഴി പുതുക്കിയ നിര്‍വ്വചനത്തിന്റെ പ്രയോജനം വ്യക്തമാക്കാം. ഹയര്‍സെക്കന്‍ഡറി പരീക്ഷ പാസ്സായശേഷം കോമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സിനു ചേരാന്‍ വേണ്ടി വായ്പയെടുത്താല്‍ അത് 2008-09വര്‍ഷം വരെ 'ഉപരിപഠനം' എന്ന നിര്‍വ്വചനത്തില്‍ വരുമായിരുന്നില്ല, വകുപ്പ് 80-ഇയുടെ പ്രയോജനവും ലഭിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ കോഴ്‌സിനും ഇതുപോലുള്ള മറ്റു കോഴ്‌സുകള്‍ക്കും അര്‍ഹതയുണ്ട്.

2. ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ നിന്നോ അംഗീകൃത ധര്‍മ്മസ്ഥാപനത്തില്‍ നിന്നോ എടുത്ത വിദ്യാഭ്യാസ വായ്പകളുടെ പലിശ മാത്രമാണ് കിഴിവിനര്‍ഹതപ്പെട്ടത്. സാമ്പത്തിക സ്ഥാപനം എന്ന പദത്തിന്റെ നിര്‍വ്വചനവും വകുപ്പില്‍ തന്നെ ലഭ്യമാണ്. ഇതുപ്രകാരം 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെയും പ്രസ്തുത നിയമത്തിലെ 51-ാം വകുപ്പിന്റെയും പരിധിയില്‍ വരുന്ന സ്ഥാപനം അഥവാ കമ്പനി, കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം പ്രഖ്യാപിച്ച ധനകാര്യ സ്ഥാപനം എന്നിവ നിര്‍വ്വചനത്തില്‍പ്പെടുന്നു. ആദായ നികുതി നിയമത്തിലെ 10(23സി), 80ജി(2)(എ) എന്നിവ പ്രകാരമുള്ള സ്ഥാപനങ്ങളെയാണ് 'അംഗീകൃത ധര്‍മ്മസ്ഥാപനം' എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

3. പലിശ അടയ്ക്കാന്‍ തുടങ്ങുന്ന വര്‍ഷം മുതല്‍ പിന്നീടുള്ള ഏഴു വര്‍ഷം അഥവാ വായ്പ തീരുന്നവര്‍ഷം വരെ കിഴിവ് അവകാശപ്പെടാം. മുതല്‍ തിരിച്ചടവിന് നികുതിയിളവില്ല.

മെഡിക്ലെയിം

ഭീമമായ ചികിത്സാ ചെലവ് താങ്ങാന്‍ ഉതകുന്ന പദ്ധതിയാണ് മെഡിക്ലെയിം പോളിസികള്‍. ഇതിലേക്ക് അടയ്ക്കുന്ന പ്രീമിയങ്ങള്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 80ഡി പ്രകാരം കിഴിവിന് അര്‍ഹമാണ്. പ്രധാന വ്യവസ്ഥകള്‍.

1. സ്വന്തം പേരിലോ, ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ പേരിലോ അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്ക് പൊതുവേ ലഭിക്കുന്ന കിഴിവ് 15000രൂപയാണെങ്കിലും മാതാപിതാക്കള്‍ക്കായി അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്ക് മറ്റൊരു 15000രൂപവരെ കിഴിവ് ലഭിക്കും. ഇവരിലാരെങ്കിലും സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ പരിധി 20,000രൂപയായി ഉയരും.
2. ക്യാഷ് ഒഴിച്ച് മറ്റേതു രീതിയിലും പ്രീമിയം അടയ്ക്കാം. (ഉദാ. അക്കൗണ്ട്‌പേയി ചെക്ക്, ഡ്രാഫ്റ്റ്, ഇ-പെയ്‌മെന്റ് തുടങ്ങിയവ).
3. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതികളിലേക്ക് അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്ക് മാത്രമാണ് കിഴിവ്.
4. ചികിത്സാച്ചെലവിലേക്കായി ഇന്‍ഷൂറന്‍സ് സ്ഥാപനം നല്‍കുന്ന തുകയ്ക്ക് നികുതി ബാധ്യതയില്ല.

മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുക

മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുക




ഏതാനും മാസങ്ങളായി സെന്‍സെക്‌സ് 16,000 പോയിന്റിനും 18,000 നുമിടയില്‍ കയറ്റിറക്കം നടത്തുകയാണ്. കാര്യമായ ലാഭമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഓഹരിനിക്ഷേപകര്‍ അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങള്‍ എന്താണ്? പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധനും കൊച്ചിയിലെ ഇക്യുറ്റി ഇന്റലിജന്‍സ് ചീഫ് എക്‌സിക്യൂട്ടീവുമായ പൊറിഞ്ചു വെളിയത്ത്, വാല്യു ഇന്‍വെസ്റ്റിങ്ങിന്റെ പ്രാധാന്യം വിശദീകരിക്കുന്നു.


അടുത്ത 10 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച സാമ്പത്തിക പുരോഗതിയാണ് ഇന്ത്യ കൈവരിക്കാനിരിക്കുന്നത്. ഈ ശക്തമായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ സമ്പത്ത് ആര്‍ജിക്കാന്‍ ഇക്കാലയളവില്‍ ഓഹരി നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്? സെന്‍സെക്‌സ് നാളെയോ അടുത്താഴ്ചയോ എത്ര പോയിന്റിലായിരിക്കുമെന്ന് പ്രവചിക്കാന്‍ സമയം മെനക്കെടുത്താതെ മൂല്യവത്തായ ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനപരമായ കരുത്തും വെല്ലുവിളികളും മനസ്സിലാക്കി നിക്ഷേപകര്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്.

ഒരു ലക്ഷം ഡോളര്‍ വലിപ്പമുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അടുത്ത അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഇരട്ടി വലിപ്പമാര്‍ജിക്കുമെന്നത് വെറും നിഗമനമല്ല. നാം അടുത്തകാലത്ത് കൈവരിച്ച സാമ്പത്തിക വളര്‍ച്ച ഈ സാധ്യതയെ പിന്തുണക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമാണെന്ന് നമുക്കെല്ലാം അറിയാം. ഭാഗ്യവശാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള സമ്പദ് വ്യവസ്ഥയുമായുള്ള ബന്ധം പരിമിതമാണ്. ചൈന പോലുള്ള സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന റിസ്‌ക് എന്തായാലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മാസങ്ങള്‍ക്കുള്ളിലാണ് സെന്‍സെക്‌സ് 18,000 ത്തില്‍ തിരിച്ചെത്തിയത്. അതിന് 16,000 ത്തില്‍ ദീര്‍ഘകാല സപ്പോര്‍ട്ട് ഉണ്ടുതാനും. മറ്റു വിപണികളേക്കാളും മുന്നേറിയ ഇന്ത്യന്‍ വിപണി അതിന്റെ കരുത്ത് കാട്ടുകയായിരുന്നു. ഏതാണ്ട് ഇപ്പോഴത്തെ നിലവാരത്തില്‍ വിപണി കുറച്ചുകാലം നിലയുറപ്പിക്കും. ഒാഹരിവിപണിയില്‍ ഊഹക്കച്ചവടത്തിനാണ് ഇപ്പോള്‍ പലര്‍ക്കും താല്പര്യം; പ്രത്യേകിച്ചും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് മേഖലയില്‍. ചെറുകിട നിക്ഷേപകര്‍പോലും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ പണം അമ്മാനമാടുന്നു. ഭൂരിപക്ഷം പേരും ജീവിതസമ്പാദ്യം നഷ്ടപ്പെടുത്തി പിന്നീട് പശ്ചാത്തപിക്കുന്നു. പല രാജ്യങ്ങളിലും അവധിവ്യാപാരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതാണിപ്പോള്‍ മുഖ്യബിസിനസ്സ്. അതാകട്ടെ അനാരോഗ്യകരമായ ഒരു സംസ്‌കാരം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ചൂതാട്ടം കുടുംബങ്ങളില്‍ അസ്ഥിരത വിതയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് വിദേശനിക്ഷേപക സ്ഥാപനങ്ങളെ ആകര്‍ഷിക്കാനും വ്യാപാരവ്യാപ്തം കൂട്ടാനും ഇതു സഹായിക്കുമെന്നതാണ് ബ്രോക്കര്‍മാരുടെ നിലപാട്. അതിരു കടന്ന ഊഹക്കച്ചവടം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനോ വ്യക്തികള്‍ക്ക് പണമുണ്ടാക്കാനോ സഹായകമല്ലെന്നതാണ് സത്യം. ചതുരംഗത്തില്‍ വന്‍തോക്കുകള്‍ പണമുണ്ടാക്കുന്നു; ചെറുകിട നിക്ഷേപകര്‍ പാപ്പരാകുന്നു.

നിക്ഷേപം വളരും കമ്പനിക്കൊപ്പം


ഇതിനൊരു പരിഹാരം വ്യാലു ഇന്‍വെസ്റ്റിങ് അഥവാ മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുകയാണ്. സുസ്ഥിരമായതും ന്യായവുമായ വരുമാനം നേടാന്‍ ഇതു സഹായിക്കും. നിലവിലുള്ള ആഗോള സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയാണ് വ്യാല്യു ഇന്‍വെസ്റ്റിങ്ങിന് പറ്റിയ രാജ്യം. ലോകജനസംഖ്യയുടെ 18 ശതമാനവും ആഗോളമൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) ഏതാണ്ട് 3 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയ്ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണിപ്പോള്‍. ജിഡിപി രണ്ടക്കവളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേക്കാള്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന നൂറുകണക്കിന് കമ്പനികള്‍ ഉണ്ടാവും നടപ്പു ദശാബ്ദത്തില്‍. ഓഹരിയുടമകള്‍ക്ക് വന്‍നേട്ടം പകരാന്‍ ഈ സംരംഭങ്ങള്‍ക്കാവും.

സത്യസന്ധതയും ഉയര്‍ന്ന കാഴ്ചപ്പാടുമുള്ള മാനേജ്‌മെന്റ് നേതൃത്വം നല്‍കുന്ന, തിരഞ്ഞെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. നമ്മുടെ പല മുന്‍നിര ഓഹരികളും 16 പി/ഇയില്‍ വ്യാപാരം ചെയ്യുമ്പോള്‍ പല മികച്ച മധ്യനിര ഓഹരികളുടെയും പി/ഇ ഒറ്റയക്കത്തിലാണ്. ഇപ്പോഴത്തെ നിലയില്‍ വിപണിയില്‍ ഉണ്ടാകുന്ന ഏതൊരു ഗണ്യമായ തിരുത്തലും നിക്ഷേപാവസരങ്ങളായി പ്രയോജനപ്പെടുത്താവുന്നതാണ്.
മാനേജ്‌മെന്റിന്റെ നിലപാട്

അനാരോഗ്യ പ്രവണതകള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ലിക് ഇഷ്യൂവിലൂടെയായാലും ദ്വിതീയ വിപണിയിലൂടെയായാലും ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാനേജ്‌മെന്റിന്റെ നിലപാടും പ്രവര്‍ത്തനങ്ങളും വളരെ പ്രധാനമാണ്. കമ്പനി കൈമാറലും ലയനവും വേര്‍പെടുത്ത ലുമെല്ലാം നിക്ഷേപത്തിന്റെ മൂല്യത്തെ ബാധിക്കും.

എന്റര്‍ടെയിന്‍മെന്റ് നെറ്റ്‌വര്‍ക്ക് (ഇഎന്‍ഐഎല്‍) പിതൃസ്ഥാപനമായ ബെന്നറ്റ് കോള്‍മാന് ഒഒഎച്ച് ബിസിനസ് (ടൈംസ് ഇന്നോവേറ്റീവ് മീഡിയ) കൈമാറാന്‍ തീരുമാനിച്ചത് 118 കോടി രൂപയ്ക്കാണ്. നേരത്തെ ഫണ്ട് സമാഹരണത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഒഒഎച്ച് ബിസിനസിന്റെ മൂല്യം 1000 കോടി രൂപക്ക് മുകളിലായിരുന്നു. ശക്തമായ വളര്‍ച്ചയ്ക്ക് സാധ്യത തുറക്കുന്ന ബിസിനസ് ഭാവിയെക്കുറിച്ചുള്ള സൂചനകളാണ് അടുത്തിടെ മാനേജ്‌മെന്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം വന്നശേഷം ഇഎന്‍ഐഎല്ലിന്റെ ഓഹരി വിലയില്‍ 16 ശതമാനം ഇടിവാണുണ്ടായത്.

ഏതാനും ദിവസംമുമ്പ് ഓഹരി നിക്ഷേപകര്‍ക്ക് അനുകൂലമല്ലാത്ത നടപടിയെ തുടര്‍ന്ന് ടിവി-18 ഓഹരി വില 15 ശതമാനം താഴ്ന്നു. ഐബിഎന്‍ 18-മായുള്ള ലയനത്തിനായി യുക്തിസഹമല്ലാത്ത വിധം ടിവി 18 ആസ്തികളുടെ മൂല്യനിര്‍ണയം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ടിവി 18 ഓഹരികള്‍ കൈവശം വെയ്ക്കുന്നവരുടെ ചെലവിലാണ് പ്രൊമോട്ടര്‍ക്ക് അനുകൂലമായ ഇടപാട് നടന്നത്.


ഓഹരി ശുപാര്‍ശകള്‍


ടിവി-18 (82 രൂപ), യുടിവി (410 രൂപ) തുടങ്ങിയ തിരഞ്ഞെടുത്ത മീഡിയാ ഓഹരികളുടെ കാര്യത്തില്‍ ഞാന്‍ 'ബുള്ളിഷ്' ആണ്. നിക്ഷേപഘട്ടം പൂര്‍ത്തിയാക്കിയ ഈ മാധ്യമ ഗ്രൂപ്പുകള്‍ പുതിയ ദശകത്തില്‍ ലാഭക്ഷമമാകും. ഇന്ത്യയിലെ മീഡിയാ-എന്റര്‍ടെയിന്‍മെന്റ് രംഗത്ത് അടുത്ത അഞ്ചുവര്‍ഷക്കാലയളവില്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (1130 രൂപ), ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് (655 രൂപ) എന്നിവ അടിസ്ഥാന സൗകര്യമേഖലയില്‍ നിന്നും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓഹരികളാണ്. മധ്യകാലാടിസ്ഥാനത്തില്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുള്ള ടാറ്റാ ടീ (115 രൂപ) ആണ് ഞാന്‍ ശുപാര്‍ശ ചെയ്യുന്ന മറ്റൊരു ഓഹരി. മികച്ച ബാലന്‍സ്ഷീറ്റ് , സത്യസന്ധതയുള്ള മാനേജ്‌മെന്റ്, ആഗോള വിപണി മുന്‍നിര്‍ത്തിയുള്ള ലക്ഷ്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇപ്പോഴത്തെ വിപണിമൂല്യമായ 7000 കോടി രൂപയില്‍ ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു.

ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ 70 ശതമാനവും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ 23 ശതമാനവും ഹോള്‍ഡ് ചെയ്യുന്ന ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് (177 രൂപ) മറ്റൊരു മികച്ച ഓഹരിയാണ്. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യമായ 5,600 കോടി രൂപയേക്കാളേറെവരും ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന് ഈ രണ്ട് കമ്പനികളിലുമുള്ള ഓഹരികളുടെ മൂല്യമെന്നതാണ് ശ്രദ്ധേയം. 1600 കോടി രൂപയുെട വരുമാനമുള്ള ഗോദ്‌റെജ് അഗ്രോ വെര്‍ട്ടും ഇവരുടെ മറ്റൊരു സംരംഭമാണ്. കാര്‍ഷിക - ഗ്രാമീണ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് വന്‍വളര്‍ച്ചയ്ക്ക ് കളമൊരുക്കുന്ന ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിനൊപ്പം നിക്ഷേപകര്‍ക്കും മൂല്യവര്‍ധന നേടാം.

നിയമപരമായ വെളിപ്പെടുത്തല്‍: ഇക്വിറ്റി ഇന്റലിജന്‍സും ഞാനും മേല്‍പ്പറഞ്ഞ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുക

മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുക




ഏതാനും മാസങ്ങളായി സെന്‍സെക്‌സ് 16,000 പോയിന്റിനും 18,000 നുമിടയില്‍ കയറ്റിറക്കം നടത്തുകയാണ്. കാര്യമായ ലാഭമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഓഹരിനിക്ഷേപകര്‍ അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങള്‍ എന്താണ്? പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് രംഗത്തെ വിദഗ്ദ്ധനും കൊച്ചിയിലെ ഇക്യുറ്റി ഇന്റലിജന്‍സ് ചീഫ് എക്‌സിക്യൂട്ടീവുമായ പൊറിഞ്ചു വെളിയത്ത്, വാല്യു ഇന്‍വെസ്റ്റിങ്ങിന്റെ പ്രാധാന്യം വിശദീകരിക്കുന്നു.


അടുത്ത 10 വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച സാമ്പത്തിക പുരോഗതിയാണ് ഇന്ത്യ കൈവരിക്കാനിരിക്കുന്നത്. ഈ ശക്തമായ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ സമ്പത്ത് ആര്‍ജിക്കാന്‍ ഇക്കാലയളവില്‍ ഓഹരി നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്? സെന്‍സെക്‌സ് നാളെയോ അടുത്താഴ്ചയോ എത്ര പോയിന്റിലായിരിക്കുമെന്ന് പ്രവചിക്കാന്‍ സമയം മെനക്കെടുത്താതെ മൂല്യവത്തായ ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനപരമായ കരുത്തും വെല്ലുവിളികളും മനസ്സിലാക്കി നിക്ഷേപകര്‍ ദീര്‍ഘകാല കാഴ്ചപ്പാടോടെയുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്.

ഒരു ലക്ഷം ഡോളര്‍ വലിപ്പമുള്ള ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അടുത്ത അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഇരട്ടി വലിപ്പമാര്‍ജിക്കുമെന്നത് വെറും നിഗമനമല്ല. നാം അടുത്തകാലത്ത് കൈവരിച്ച സാമ്പത്തിക വളര്‍ച്ച ഈ സാധ്യതയെ പിന്തുണക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമാണെന്ന് നമുക്കെല്ലാം അറിയാം. ഭാഗ്യവശാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള സമ്പദ് വ്യവസ്ഥയുമായുള്ള ബന്ധം പരിമിതമാണ്. ചൈന പോലുള്ള സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന റിസ്‌ക് എന്തായാലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മാസങ്ങള്‍ക്കുള്ളിലാണ് സെന്‍സെക്‌സ് 18,000 ത്തില്‍ തിരിച്ചെത്തിയത്. അതിന് 16,000 ത്തില്‍ ദീര്‍ഘകാല സപ്പോര്‍ട്ട് ഉണ്ടുതാനും. മറ്റു വിപണികളേക്കാളും മുന്നേറിയ ഇന്ത്യന്‍ വിപണി അതിന്റെ കരുത്ത് കാട്ടുകയായിരുന്നു. ഏതാണ്ട് ഇപ്പോഴത്തെ നിലവാരത്തില്‍ വിപണി കുറച്ചുകാലം നിലയുറപ്പിക്കും. ഒാഹരിവിപണിയില്‍ ഊഹക്കച്ചവടത്തിനാണ് ഇപ്പോള്‍ പലര്‍ക്കും താല്പര്യം; പ്രത്യേകിച്ചും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് മേഖലയില്‍. ചെറുകിട നിക്ഷേപകര്‍പോലും ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ പണം അമ്മാനമാടുന്നു. ഭൂരിപക്ഷം പേരും ജീവിതസമ്പാദ്യം നഷ്ടപ്പെടുത്തി പിന്നീട് പശ്ചാത്തപിക്കുന്നു. പല രാജ്യങ്ങളിലും അവധിവ്യാപാരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇതാണിപ്പോള്‍ മുഖ്യബിസിനസ്സ്. അതാകട്ടെ അനാരോഗ്യകരമായ ഒരു സംസ്‌കാരം ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ ചൂതാട്ടം കുടുംബങ്ങളില്‍ അസ്ഥിരത വിതയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് വിദേശനിക്ഷേപക സ്ഥാപനങ്ങളെ ആകര്‍ഷിക്കാനും വ്യാപാരവ്യാപ്തം കൂട്ടാനും ഇതു സഹായിക്കുമെന്നതാണ് ബ്രോക്കര്‍മാരുടെ നിലപാട്. അതിരു കടന്ന ഊഹക്കച്ചവടം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനോ വ്യക്തികള്‍ക്ക് പണമുണ്ടാക്കാനോ സഹായകമല്ലെന്നതാണ് സത്യം. ചതുരംഗത്തില്‍ വന്‍തോക്കുകള്‍ പണമുണ്ടാക്കുന്നു; ചെറുകിട നിക്ഷേപകര്‍ പാപ്പരാകുന്നു.

നിക്ഷേപം വളരും കമ്പനിക്കൊപ്പം


ഇതിനൊരു പരിഹാരം വ്യാലു ഇന്‍വെസ്റ്റിങ് അഥവാ മൂല്യമാര്‍ന്ന ഓഹരികളില്‍ നിക്ഷേപിക്കുകയാണ്. സുസ്ഥിരമായതും ന്യായവുമായ വരുമാനം നേടാന്‍ ഇതു സഹായിക്കും. നിലവിലുള്ള ആഗോള സാഹചര്യം പരിഗണിക്കുമ്പോള്‍ ഇന്ത്യയാണ് വ്യാല്യു ഇന്‍വെസ്റ്റിങ്ങിന് പറ്റിയ രാജ്യം. ലോകജനസംഖ്യയുടെ 18 ശതമാനവും ആഗോളമൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) ഏതാണ്ട് 3 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യയ്ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണിപ്പോള്‍. ജിഡിപി രണ്ടക്കവളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേക്കാള്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന നൂറുകണക്കിന് കമ്പനികള്‍ ഉണ്ടാവും നടപ്പു ദശാബ്ദത്തില്‍. ഓഹരിയുടമകള്‍ക്ക് വന്‍നേട്ടം പകരാന്‍ ഈ സംരംഭങ്ങള്‍ക്കാവും.

സത്യസന്ധതയും ഉയര്‍ന്ന കാഴ്ചപ്പാടുമുള്ള മാനേജ്‌മെന്റ് നേതൃത്വം നല്‍കുന്ന, തിരഞ്ഞെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കും. നമ്മുടെ പല മുന്‍നിര ഓഹരികളും 16 പി/ഇയില്‍ വ്യാപാരം ചെയ്യുമ്പോള്‍ പല മികച്ച മധ്യനിര ഓഹരികളുടെയും പി/ഇ ഒറ്റയക്കത്തിലാണ്. ഇപ്പോഴത്തെ നിലയില്‍ വിപണിയില്‍ ഉണ്ടാകുന്ന ഏതൊരു ഗണ്യമായ തിരുത്തലും നിക്ഷേപാവസരങ്ങളായി പ്രയോജനപ്പെടുത്താവുന്നതാണ്.
മാനേജ്‌മെന്റിന്റെ നിലപാട്

അനാരോഗ്യ പ്രവണതകള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ലിക് ഇഷ്യൂവിലൂടെയായാലും ദ്വിതീയ വിപണിയിലൂടെയായാലും ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാനേജ്‌മെന്റിന്റെ നിലപാടും പ്രവര്‍ത്തനങ്ങളും വളരെ പ്രധാനമാണ്. കമ്പനി കൈമാറലും ലയനവും വേര്‍പെടുത്ത ലുമെല്ലാം നിക്ഷേപത്തിന്റെ മൂല്യത്തെ ബാധിക്കും.

എന്റര്‍ടെയിന്‍മെന്റ് നെറ്റ്‌വര്‍ക്ക് (ഇഎന്‍ഐഎല്‍) പിതൃസ്ഥാപനമായ ബെന്നറ്റ് കോള്‍മാന് ഒഒഎച്ച് ബിസിനസ് (ടൈംസ് ഇന്നോവേറ്റീവ് മീഡിയ) കൈമാറാന്‍ തീരുമാനിച്ചത് 118 കോടി രൂപയ്ക്കാണ്. നേരത്തെ ഫണ്ട് സമാഹരണത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ ഒഒഎച്ച് ബിസിനസിന്റെ മൂല്യം 1000 കോടി രൂപക്ക് മുകളിലായിരുന്നു. ശക്തമായ വളര്‍ച്ചയ്ക്ക് സാധ്യത തുറക്കുന്ന ബിസിനസ് ഭാവിയെക്കുറിച്ചുള്ള സൂചനകളാണ് അടുത്തിടെ മാനേജ്‌മെന്റ് നല്‍കിയിരുന്നത്. എന്നാല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം വന്നശേഷം ഇഎന്‍ഐഎല്ലിന്റെ ഓഹരി വിലയില്‍ 16 ശതമാനം ഇടിവാണുണ്ടായത്.

ഏതാനും ദിവസംമുമ്പ് ഓഹരി നിക്ഷേപകര്‍ക്ക് അനുകൂലമല്ലാത്ത നടപടിയെ തുടര്‍ന്ന് ടിവി-18 ഓഹരി വില 15 ശതമാനം താഴ്ന്നു. ഐബിഎന്‍ 18-മായുള്ള ലയനത്തിനായി യുക്തിസഹമല്ലാത്ത വിധം ടിവി 18 ആസ്തികളുടെ മൂല്യനിര്‍ണയം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ടിവി 18 ഓഹരികള്‍ കൈവശം വെയ്ക്കുന്നവരുടെ ചെലവിലാണ് പ്രൊമോട്ടര്‍ക്ക് അനുകൂലമായ ഇടപാട് നടന്നത്.


ഓഹരി ശുപാര്‍ശകള്‍


ടിവി-18 (82 രൂപ), യുടിവി (410 രൂപ) തുടങ്ങിയ തിരഞ്ഞെടുത്ത മീഡിയാ ഓഹരികളുടെ കാര്യത്തില്‍ ഞാന്‍ 'ബുള്ളിഷ്' ആണ്. നിക്ഷേപഘട്ടം പൂര്‍ത്തിയാക്കിയ ഈ മാധ്യമ ഗ്രൂപ്പുകള്‍ പുതിയ ദശകത്തില്‍ ലാഭക്ഷമമാകും. ഇന്ത്യയിലെ മീഡിയാ-എന്റര്‍ടെയിന്‍മെന്റ് രംഗത്ത് അടുത്ത അഞ്ചുവര്‍ഷക്കാലയളവില്‍ 13 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (1130 രൂപ), ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് (655 രൂപ) എന്നിവ അടിസ്ഥാന സൗകര്യമേഖലയില്‍ നിന്നും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓഹരികളാണ്. മധ്യകാലാടിസ്ഥാനത്തില്‍ ഉയര്‍ച്ചയ്ക്ക് സാധ്യതയുള്ള ടാറ്റാ ടീ (115 രൂപ) ആണ് ഞാന്‍ ശുപാര്‍ശ ചെയ്യുന്ന മറ്റൊരു ഓഹരി. മികച്ച ബാലന്‍സ്ഷീറ്റ് , സത്യസന്ധതയുള്ള മാനേജ്‌മെന്റ്, ആഗോള വിപണി മുന്‍നിര്‍ത്തിയുള്ള ലക്ഷ്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇപ്പോഴത്തെ വിപണിമൂല്യമായ 7000 കോടി രൂപയില്‍ ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു.

ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ 70 ശതമാനവും ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ 23 ശതമാനവും ഹോള്‍ഡ് ചെയ്യുന്ന ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് (177 രൂപ) മറ്റൊരു മികച്ച ഓഹരിയാണ്. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യമായ 5,600 കോടി രൂപയേക്കാളേറെവരും ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന് ഈ രണ്ട് കമ്പനികളിലുമുള്ള ഓഹരികളുടെ മൂല്യമെന്നതാണ് ശ്രദ്ധേയം. 1600 കോടി രൂപയുെട വരുമാനമുള്ള ഗോദ്‌റെജ് അഗ്രോ വെര്‍ട്ടും ഇവരുടെ മറ്റൊരു സംരംഭമാണ്. കാര്‍ഷിക - ഗ്രാമീണ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് വന്‍വളര്‍ച്ചയ്ക്ക ് കളമൊരുക്കുന്ന ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിനൊപ്പം നിക്ഷേപകര്‍ക്കും മൂല്യവര്‍ധന നേടാം.

നിയമപരമായ വെളിപ്പെടുത്തല്‍: ഇക്വിറ്റി ഇന്റലിജന്‍സും ഞാനും മേല്‍പ്പറഞ്ഞ ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

നിക്ഷേപത്തിന് മുമ്പ് നഷ്ടസാധ്യതയെക്കുറിച്ച് മനസ്സിലാക്കുക

നിക്ഷേപത്തിന് മുമ്പ് നഷ്ടസാധ്യതയെക്കുറിച്ച് മനസ്സിലാക്കുക




'പ്രായം നാല്പതിനോടടുത്തു. ഇനി റിസ്‌ക് എടുക്കാനൊന്നും വയ്യ. ആയ കാലത്ത് ജോലിയിലും ഇന്‍വെസ്റ്റ്‌മെന്റിലും വേണ്ടുവോളം റിസ്‌ക്കെടുത്തിട്ടുണ്ട്. ഇപ്പോ മാനസികമായി റിസ്‌കിനോടുള്ള താത്പര്യം കുറഞ്ഞുവരികയാണ്. ഒരുസമയത്ത് എന്റെ നിക്ഷേപത്തിന്റെ 80 ശതമാനത്തോളം ഓഹരിയിലായിരുന്നു. ഇപ്പോ അത് അമ്പത് ശതമാനമായി ചുരുക്കി'' പറയുന്നത് ഐഡിബിഐ ബാങ്കിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ രാജേഷ് വേണുഗോപാല്‍.

ഒട്ടേറെ കേട്ടിട്ടുണ്ടെങ്കിലും റിസ്‌ക് എന്നാല്‍ എന്താണെന്ന് കൃത്യമായി ആലോചിച്ചിട്ടുണ്ടോ? സാമ്പത്തിക ആസൂത്രണത്തിന് മുതിരുന്നൊരാള്‍ കൃത്യമായും മനസിലാക്കേണ്ട വസ്തുത തന്നെയാണിത്.

റിസ്‌ക് പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഒരുപക്ഷെ നഷ്ടമുണ്ടാകാനുള്ള സാധ്യത -അല്ലെങ്കില്‍ നഷ്ടമുണ്ടാകാതിരിക്കാനുള്ള സാധ്യത. നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ Comprehensive Insurance Policy എടുക്കാറില്ലേ? എന്തിനാണത്? എന്തെങ്കിലും അപകടം മൂലമോ മറ്റോ കാറിന് കേടുപാടുകള്‍ സംഭവിയ്ക്കാം. അല്ലെങ്കില്‍ മോഷണമോ മറ്റോ മൂലം കാര്‍ തന്നെ നഷ്ടമായെന്നു വരാം. ഇത്തരം നഷ്ടം വരികയാണെങ്കില്‍ അത് നികത്താനുതകുന്ന പരിചയമാണ് Comprehensive Insurance Policy. ഇവിടെ രണ്ട് സാധ്യതകളേയുള്ളൂ. ഒന്നാമത്തേത് നഷ്ടം വരാനുള്ള സാധ്യത -മറ്റേത് അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സാധ്യത - ഇത്തരം റിസ്‌ക് PURE RISK എന്ന പേരില്‍ അറിയപ്പെടുന്നു.

ഇനി മറ്റൊരു തരം റിസ്‌കുണ്ട്. സ്‌പെക്യുലേറ്റീവ് റിസ്‌ക് (Speculative Risk) എന്നറിയപ്പെടുന്ന ഈ റിസ്‌ക് എന്താണെന്നു നോക്കാം. ഇവിടെ 3 തരം സാധ്യതകളാണുള്ളത്. ഒന്ന് നഷ്ടം ഉണ്ടാകാനുള്ള സാധ്യത; രണ്ട് നഷ്ടമോ ലാഭമോ ഇല്ലാത്ത അവസ്ഥ, മൂന്ന് ലാഭം ഉണ്ടാകാനുള്ള സാധ്യത. ഓഹരി വിപണിയുടെ മാസ്മരികതയില്‍ ആകൃഷ്ടനായി ഒരാള്‍ വിപണിയില്‍ നിന്ന് 100 രൂപാ മുടക്കി ഏതെങ്കിലും ഒരു ഓഹരി വാങ്ങുന്നുവെന്നു കരുതുക. ഇവിടെ സാധ്യതകള്‍ മൂന്നാണ്. വിപണി മൊത്തത്തിലോ, ഈ ഓഹരി ഒറ്റയേ്ക്കാ താഴേക്കു പോകുന്ന പക്ഷം വിപണിയില്‍ ഇതിന്റെ വിലയിടിയാം. ഇവിടെ നിക്ഷേപകന് നഷ്ടമുണ്ടാകുന്നു. വിപണിയോ, ഈ കൗണ്ടര്‍ തന്നെയോ കുതിയ്ക്കുന്നത് മൂലം ഉണ്ടാകുന്ന വിലക്കയറ്റം. ഇത് നിക്ഷേപകനെ ലാഭത്തിന്റെ പാതയിലെത്തിയ്ക്കുന്നു. ഇനി മൂന്നാമത്തെ സാധ്യത. ഓഹരിയുടെ വിലയ്ക്ക് മാറ്റമുണ്ടാകാതിരിയ്ക്കുന്ന അവസ്ഥ. ഇവിടെ നിക്ഷേപകന് ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല. ഇതാണ് SPECULATIVE RISK.

ഒരു നിക്ഷേപം പരിഗണിയ്ക്കുമ്പോള്‍ സാധാരണഗതിയില്‍ SPECULATIVE RISK ആണ് കണക്കിലെടുക്കുക. പ്രതീക്ഷിയ്ക്കുന്ന വരുമാനത്തില്‍ (Expected Return) ഉള്ള വ്യതിയാനം (Variation) ആണ് ഇത്. പ്രതീക്ഷിത വരുമാനത്തിന്റെ വ്യതിയാനം വളരെ കുറഞ്ഞിരുന്നാല്‍ ആ ഇന്‍വെസ്റ്റ്‌മെന്റ് റിസ്‌ക് കുറഞ്ഞതാണെന്നു കാണാം. ബാങ്കിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് നോക്കാം. 7% നിരക്കില്‍ ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് ഡെപ്പോസിറ്റില്‍ താരതമ്യേന റിസ്‌ക് കുറവാണെന്നു കാണാം. കാരണം ഈ ഒരു നിക്ഷേപത്തില്‍ നിന്നുള്ള പ്രതീക്ഷിത വരുമാനം 7% മാത്രമാണ്. അതാകട്ടെ വ്യതിയാനമില്ലാതെ ലഭിക്കുകയും ചെയ്യും.

ഇതേ പണം ഒരു മ്യൂച്വല്‍ ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കിലോ? കഴിഞ്ഞ 5 വര്‍ഷത്തെ ഈ മ്യൂച്വല്‍ ഫണ്ടിന്റെ ട്രാക്ക് റെക്കോഡ് ഇങ്ങനെ: ഒന്നാം വര്‍ഷം 15% റിട്ടേണ്‍. രണ്ടാം വര്‍ഷം 13%. മൂന്നാം വര്‍ഷം 1%. നാലാം വര്‍ഷം 40% അഞ്ചാം വര്‍ഷം (-10%). ചുരുക്കത്തില്‍ ഈ നിക്ഷേപത്തില്‍ നിന്നുള്ള വരുമാന സാധ്യത -10% മുതല്‍ 40% വരെ ആണ്. അതായത് ഒരു വശത്ത് 40% വളര്‍ച്ചാ സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ മറുവശത്ത് മുതല്‍ പോലും തിരികെ ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവുന്നില്ല. അതായത് ഇവിടെ പ്രതീക്ഷിയാവുന്ന ലാഭത്തിന്റെ വ്യതിയാനം (Variation) വളരെ കൂടുതല്‍ ആണ്. ഇത്തരത്തിലുള്ള നിക്ഷേപത്തിന്റെ അപകട സാധ്യത (Risk) ആദ്യത്തേതിനെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. ഒപ്പം ഒരു കാര്യം ഓര്‍മ്മിക്കുക.സ്ഥിതിഗതികള്‍ അനുകൂലമെങ്കില്‍ ഉയര്‍ന്ന ലാഭസാധ്യതയും ഈ നിക്ഷേപത്തിനുണ്ട്.

ചിലര്‍ക്ക് റിസ്‌ക് എടുക്കുക ഒരു ഹരമാണ്. ഉയര്‍ന്ന വരുമാന സാധ്യതയില്‍ ത്രില്ലടിക്കുന്ന ഇവര്‍ അപകട സാധ്യത അവഗണിക്കുന്നു. ചെറുപ്പക്കാരിലാണ് ഈ ത്വര കൂടുതല്‍. പ്രായം കൂടി വരുന്നതിനാല്‍ റിസ്‌ക് എടുക്കാനുള്ള താത്പര്യം നേരത്തേത് പോലെയില്ല എന്ന രാജേഷ് വേണുഗോപാലിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. സാധാരണയായി പ്രായം ഏറുന്നതിനനുസരിച്ച് റിസ്‌കിനോടുള്ള ആഭിമുഖ്യവും കുറഞ്ഞുവരും. ഇതിന് അപവാദം ഇല്ലാതില്ല.
അത്രയധികം ഉയര്‍ന്ന വരുമാനം കിട്ടിയില്ലെങ്കിലും വേണ്ട, റിസ്‌ക് കുറഞ്ഞിരിയ്ക്കട്ടെ എന്ന ചിന്താഗതിക്കാര്‍ കുറവല്ല. റിസ്‌ക് കുറയ്ക്കുന്നതിനോടുള്ള നിക്ഷേപകരുടെ/സാധാരണ ജനങ്ങളുടെ അഭിനിവേശം തന്നെയാണ് ഇന്‍ഷുറന്‍സ് മേഖല, വികസിത-വികസ്വര രാജ്യ ഭേദമെന്യെ തഴച്ചു വളരാന്‍ കാരണവും.

Tags: Manoj Thomas, Risk in investments

ഓഹരി നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാന്‍

ഓഹരി നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാന്‍




എല്ലാ സാമ്പത്തികലക്ഷ്യങ്ങളും മിച്ചം പിടിക്കുന്ന തുകകൊണ്ട് നേടാനായി എന്നുവരില്ല. ആവശ്യങ്ങളേറെയും നീക്കിയിരുപ്പോ വിരളവും എന്നതാണ് സാധാരണക്കാരനായ ഒരു നിക്ഷേപകന്റെ അവസ്ഥ. ഇക്കാരണത്താല്‍, വിരളമായ നീക്കിയിരുപ്പ് തുക നിക്ഷേപിക്കേണ്ടത് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങളില്‍ത്തന്നെ ആയിരിക്കണം. ആദായത്തിനുള്ള അവസരം കൂടുന്നിടത്ത് ഉയര്‍ന്ന അപകടസാധ്യതയും പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ വേണം ഇത്തരം നിക്ഷേപാവസരങ്ങളില്‍ പണമിറക്കാന്‍. ഓഹരി എന്ന നിക്ഷേപമാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ മേല്‍പറഞ്ഞ വരികള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഓഹരിയിലെ നിക്ഷേപംകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ ഒരാള്‍ക്കുണ്ടാകാം? ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം. ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം.

ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ.

ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.

പക്ഷേ, ഒരു ഊഹക്കച്ചവടമായി ഈ നിക്ഷേപമാര്‍ഗം പലപ്പോഴും അധഃപതിക്കാറുണ്ടെന്നതാണ് സങ്കടകരം. അത്തരമൊരു പ്രവണതയോടെ ഇവിടെ പണം മുടക്കരുത്. കമ്പനിയെക്കുറിച്ച് ശരിയായ പഠനം നടത്തി, ശരിയായ ഓഹരിയില്‍ വേണം നിക്ഷേപിക്കേണ്ടത്. അങ്ങനെ ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് മികച്ച നേട്ടം വിപണി നല്‍കാതിരിക്കില്ല.

ഏത് ഓഹരികളില്‍ നിക്ഷേപിക്കണം

ഇവിടെയും ലിക്വിഡിറ്റി മറന്നുകൂടാ. എളുപ്പം പണമാക്കാന്‍ കഴിയുന്ന ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാവൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുണ്ട്. അവയില്‍ നിക്ഷേപമരുത്. അതുപോലെ തന്നെ ചില ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കിലും, വിപണിയിലെ അവയുടെ വ്യാപാരം തീര്‍ത്തും കുറവായിരിക്കും. അത്തരം ഓഹരികളിലെ നിക്ഷേപവും സൂക്ഷിച്ചുതന്നെ വേണം.

വിവിധ അസറ്റ് ക്ലാസ്, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുംപോലെ, വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്, വൈവിധ്യവത്ക്കരണത്തിലൂടെ ഒരു പരിധിവരെ റിസ്‌ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൈവിധ്യവത്കരണത്തിനു വേണ്ടി മാത്രം വൈവിധ്യവത്ക്കരണം നടത്തുകയുമരുത്. തനിക്ക് മാനേജ് ചെയ്യാവുന്നത്ര ഓഹരികള്‍ മാത്രമേ ഒരാളുടെ നിക്ഷേപശേഖരത്തിലുണ്ടാകാവൂ.

ഇവിടെ നിക്ഷേപകരായെത്തുന്നവര്‍ മറന്നുകൂടാത്ത പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. ഓഹരി വിപണി ഒരേദിശയില്‍ മാത്രമാവില്ല ചലിക്കുന്നത് എന്ന അറിവാണത്. അതുകൊണ്ട് തന്നെ പേപ്പറിലാണെങ്കില്‍ പോലും ലാഭനഷ്ടങ്ങള്‍ മാറിമറിഞ്ഞുവരാം. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം ഓഹരി വിപണിയിലെ നിക്ഷേപകനാവാന്‍. ഒപ്പം വിപണിയെ അടുത്തറിഞ്ഞ് വിപണിയിലേക്കിറങ്ങിയാല്‍ മാത്രമേ ഇവിടെ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഈ നിക്ഷേപാവസരത്തില്‍ നിന്നു മാത്രം നിക്ഷേപകന് ലഭിക്കുന്ന ഒരുതരം പ്രത്യേക 'ത്രില്‍', പണപ്പെരുപ്പ നിരക്കിനോട് പൊരുതാനുള്ള ഓഹരി നിക്ഷേപത്തിന്റെ കഴിവ് ഇവയൊക്കെ നിക്ഷേപത്തിന്റെ ഒരുഭാഗം ഇവിടെ നിക്ഷേപിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നു. അത്യാവശ്യം വേണ്ട ബാങ്ക് നിക്ഷേപം, ഇന്‍ഷ്വുറന്‍സ് ഇവയ്‌ക്കൊക്കെ ശേഷമാവണം ഈ മേഖലയിലെ നിക്ഷേപമെന്നു മാത്രം.

ഒരാളുടെ നിക്ഷേപത്തിന്റെ എത്രമാത്രം ഈ മേഖലയിലെ നിക്ഷേപത്തിനായി മാറ്റിവയ്ക്കാം. അവ അടുത്ത ലക്കത്തില്‍.

സ്വര്‍ണ ഇടിഎഫുകള്‍ എന്നാല്‍

സ്വര്‍ണ ഇടിഎഫുകള്‍ എന്നാല്‍




സ്വര്‍ണ വില ഉയരത്തില്‍ തുടരുകയാണ്. ഈ അവസരത്തില്‍ സ്വര്‍ണത്തിലുളള നിക്ഷേപം ലാഭകരമായിരിക്കുമോ എന്ന ചോദ്യം പ്രാധാന്യമര്‍ഹിക്കുന്നു. വിലയിലെ കയറ്റിറക്കങ്ങള്‍ തന്നെയാണ് കാരണം. എന്നാല്‍, വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാള്‍ ലാഭകരവും സുരക്ഷിതവും ഗോള്‍ഡ് ഇ.ടി.എഫുകളില്‍(എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍) ഉള്ള നിക്ഷേപമായിരിക്കും. നിക്ഷേപത്തിന് മുന്‍പ് എന്താണ് സ്വര്‍ണ ഇടിഫുകളെന്ന് നോക്കാം.

സ്വര്‍ണത്തില്‍ നിക്ഷേപമിറക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഇവ വ്യാപാരം നടത്തുന്നത് എന്നതിനാല്‍ ഇവ വിറ്റ് പണമാക്കാന്‍ എളുപ്പമാണ്. സാധാരണ ഗോള്‍ഡ് ഇടിഎഫിന്റെ 90 ശതമാനത്തിലധികം നിക്ഷേപം പരിശുദ്ധമായ സ്വര്‍ണത്തിലായിരിക്കും. പരമാവധി പത്ത് ശതമാനമായിരിക്കും കടപത്രങ്ങളിലും മറ്റും നിക്ഷേപിക്കുക. അതുകൊണ്ട് ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിലൂടെ സ്വര്‍ണത്തിന്റെ വിപണിയിലെ വില അനുസരിച്ചുള്ള റിട്ടേണ്‍ നിക്ഷേപകനു ലഭിക്കുമെന്നതില്‍ സംശയം വേണ്ട.

ഗോള്‍ഡ് ഇടിഎഫ് നിക്ഷേപത്തിന് വേണ്ടതെന്തൊക്കെ?

ഓഹരികളില്‍ വ്യാപാരം ചെയ്യാന്‍ എന്നത് പോലെ സ്വര്‍ണ ഇടിഎഫ് നിക്ഷേപങ്ങള്‍ക്കും ഡിപോസിറ്ററി അക്കൗണ്ടും (ഡീമാറ്റ് അക്കൗണ്ട്) ട്രേഡിങ് അക്കൗണ്ടും തുടങ്ങുകയാണ് ആദ്യം വേണ്ടത്. ഇതിനായി നിക്ഷേപകന് രജിസ്റ്റര്‍ ചെയ്ത ബ്രോക്കിങ് ഏജന്‍സികളെ സമീപിക്കാം.

ഇടിഎഫുകള്‍ എവിടെ നിന്ന്, എങ്ങനെ വാങ്ങാം?

ഇന്ത്യയിലെ എല്ലാ ഗോള്‍ഡ് ഇ.ടി.എഫുകളും എന്‍.എസ്.ഇ(നാഷണല്‍ സ്‌റ്റോക്ക്് എക്‌സ്‌ചേഞ്ച്)യിലും ബി.എസ്.ഇ(ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ച്)യിലുമാണ് വ്യാപാരം നടത്തുന്നത്. ഓഹരി നിക്ഷേപകര്‍ക്ക് നിലവിലെ ബ്രോക്കിങ് ഏജന്‍സി വഴി വ്യാപാരം നടത്താവുന്നതാണ്. ആക്‌സിസ്, ബെഞ്ച്മാര്‍ക്ക്, എച്ച്.ഡി.എഫ്.സി, ക്വോണ്ടം, റിലയന്‍സ്, റെലിഗെയര്‍, എസ്.ബി.ഐ, യു.ടി.ഐ, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍, കോട്ടക്ക് എന്നീ മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഗോള്‍ഡ് ഇടിഎഫ് അവതരിപ്പിച്ചിട്ടുണ്ട്.

നിക്ഷേപ പരിധി?

സ്വര്‍ണ ഇ.ടി.എഫുകളുടെ ഒരു യൂണിറ്റ് എന്നത് അര്‍ഥമാക്കുന്നത് ഒരു ഗ്രാം സ്വര്‍ണമെന്നാണ്. നിക്ഷേപകന് നിക്ഷേപിക്കാവുന്ന കുറഞ്ഞ അളവും ഇതുതന്നെ. എന്നാല്‍ മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ക്വോണ്ടം ഫണ്ട് ഹൗസില്‍ അര ഗ്രാം സ്വര്‍ണത്തിലുള്ള നിക്ഷേപം അനുവദിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ചുള്ള തുകയായിരിക്കും നിക്ഷേപത്തിന് നല്‍കേണ്ടി വരിക. സ്വര്‍ണ ഇ.ടി.എഫുകളില്‍ നിന്നും ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതുണ്ടെന്നും ഓര്‍ക്കണം.

സ്വര്‍ണവും സ്വര്‍ണഇടിഎഫുകളും തമ്മിലെന്ത് വ്യത്യാസം?

ഇടിഎഫുകള്‍ സ്വര്‍ണത്തിലാണ് നിക്ഷേപിക്കുന്നതെങ്കിലും നിക്ഷേപകന്‍ നേരിട്ട് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ വിലയില്‍ വ്യത്യാസമുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇ.ടി.എഫ് യൂണിറ്റുകള്‍ക്ക് രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചുള്ള തുക നല്‍കിയാല്‍ മതി. ജ്വല്ലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് പണിക്കൂലിയും അധികം നല്‍കേണ്ടി വരും.

ജ്വല്ലറികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നതിന്റെ റിസ്‌ക്ക് നിക്ഷേപകന്റെ മാത്രമാണ്. അതേസമയം, ഇ.ടി.എഫുകളിലാണെങ്കില്‍ ഈ ആശങ്ക വേണ്ട. ഇലക്ട്രോണിക്ക് മാതൃകയിലായതിനാല്‍ നിക്ഷേപം സുരക്ഷിതമായിരിക്കും. ജ്വല്ലറികളില്‍ നിന്ന് വാങ്ങിയ സ്വര്‍ണം പിന്നീട് വില്‍ക്കുമ്പോള്‍ വാങ്ങിയ വിലയോ വിപണിയിലെ നിലവിലെ വിലയോ ലഭിക്കണമെന്നില്ല. അതേസമയം, ഇ.ടി.എഫ് യൂണിറ്റുകള്‍ സുതാര്യമായ വിലയ്ക്ക് വീണ്ടും വില്‍ക്കാനും കഴിയും.

നേട്ടം എത്രത്തോളം?

സ്വര്‍ണ വില ഉയരുന്നതിന് അനുസരിച്ച് ഗോള്‍ഡ് ഇടിഎഫിലെ റിട്ടേണും വര്‍ധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏതാണ്ട് 25 ശതമാനം വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്. വില ഇനിയും ഉയരുമെന്നു തന്നെയാണ് നിക്ഷേപ വിദഗ്ധര്‍ നല്‍കുന്ന സൂചന. എന്നാല്‍, വില കുറഞ്ഞാല്‍ നഷ്ടം സംഭവിക്കാം.

ഇപ്പോള്‍ വാങ്ങാവുന്ന അഞ്ച് ഓഹരികള്‍

ഇപ്പോള്‍ വാങ്ങാവുന്ന അഞ്ച് ഓഹരികള്‍

Posted on: 15 Sep 2010



ഓഹരി വിപണി 20,000 പോയന്റിലേക്കുളള കുതിപ്പിലാണ്. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചാ സാധ്യതയുളള ഓഹരി തിരഞ്ഞെടുക്കുകയാണ് ഈ അവസരത്തില്‍ നിര്‍ണായകം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കുന്ന ഓഹരികളാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ അഭികാമ്യം. ഇത്തരത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുളള അഞ്ച് ഓഹരികള്‍ ഓഹരി ഗവേഷകനായ അലക്‌സ്.കെ.മാത്യൂസ് നിര്‍ദേശിക്കുന്നു.

മുന്നേറ്റത്തിനിടെ ഉണ്ടാവുന്ന ഓരോ തിരുത്തലുകളും നിക്ഷേപാവസരമായി മാറ്റണം. കൈയിലുളള മുഴുവന്‍ പണവും ഒറ്റയടിക്ക് നിക്ഷേപിക്കാതെ ഘട്ടം ഘട്ടമായി നിക്ഷേപിച്ചാല്‍ നഷ്ട സാധ്യത വലിയൊരളവോളം കുറക്കാനാവും.

ടാറ്റാ സ്റ്റീല്‍ (596.80)
രാജ്യത്തിന്റെ സമ്പദ്ഘടന ഉയരുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന് അനുയോജ്യമായ ഓഹരിയാണ് ടാറ്റാ സ്റ്റീല്‍. വ്യാവസായിക ഉത്പാദനം ഉയരത്തിലെത്തിയതും ലോഹ മേഖലയുടെ പുരോഗമനത്തിന് അടിവരയിടുന്നു. ലോകത്തെ ഏഴാമത് വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. കാനഡയിലെ സംയുക്ത സംരംഭത്തില്‍ 80 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിനായി 1350 കോടി രൂപ മുതല്‍മുടക്കും. 2012ഓടെ പദ്ധതിയില്‍ നിന്ന് 40 ലക്ഷം ടണ്‍ ഇരുമ്പയിര് ഉത്പാദിക്കാമെന്നാണ് ടാറ്റാ സ്റ്റീല്‍ കരുതുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മൂല്യം ഉയരാന്‍ സാധ്യതയുളള ഓഹരിയാണ് ടാറ്റാ സ്റ്റീല്‍. ഈ ഓഹരിയുടെ ഇപ്പോഴത്തെ വില 596.80 രൂപയാണ്. 760 രൂപയാണ് ടാര്‍ഗറ്റ് വില.

മാരുതി സുസുക്കി (1346.10)
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വാഹന വിപണികളിലൊന്നാണ് ഇന്ത്യ. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും മികച്ച വളര്‍ച്ച നേടിയ മേഖലയാണിത്. ഇടത്തരക്കാരുടെ വരുമാനം കൂടുന്ന സാഹചര്യവും രാജ്യത്ത് റോഡ് വികസനത്തിന് ആക്കം കൂടുന്നതും ഈ മേഖലയ്ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഗുണകരമാവും. മേഖലയില്‍ മുന്‍പന്തിയിലുളള മാരുതി സുസുക്കി ഓഹരികളാണ് തിരഞ്ഞെടുക്കാന്‍ ഉചിതം. മാരുതി ഈയിടെ നിരവധി പുതിയ മോഡലുകള്‍ നിരത്തിലിറക്കിയിരുന്നു. മാരുതി ഓഹരികള്‍ക്ക് നിശ്ചയിക്കാവുന്ന ടാര്‍ഗെറ്റ് വില 1586 രൂപയാണ്. 1346.10 രൂപയാണ് നിലവിലെ വില.

റാഡിക്കോ ഖെയ്താന്‍ (168.65)
നിക്ഷേപകനെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാവുന്ന മേഖലയാണ് മദ്യ വ്യവസായ മേഖല. സാമ്പത്തിക മാന്ദ്യം പോലുളള അവസരങ്ങള്‍ പോലും സാധാരണ ഗതിയില്‍ ഈ മേഖലയെ കാര്യമായി ബാധിക്കാറില്ല. മൊളാസസിന് വില കുറഞ്ഞതും ഈ മേഖലയ്ക്ക് സഹാകമാവുമെന്നു കരുതാം. വൈറ്റ് ലിക്വറിനോട് ആളുകള്‍ക്ക് താത്പര്യം കൂടിയതു കൂടി കണക്കിലെടുക്കുമ്പോള്‍ ഈ മേഖലയില്‍ നിന്നും റാഡിക്കോ ഖെയ്താന്‍ ഓഹരികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 250 രൂപയാണ് നിശ്ചയിക്കാവുന്ന ടാര്‍ഗെറ്റ്. 168.65 രൂപയാണ് ഇപ്പോഴത്തെ വില.


ആക്‌സിസ് ബാങ്ക് (1424.75)
ഇപ്പോള്‍ ഏറ്റവുമധികം മുന്നേറിക്കൊണ്ടിരിക്കുന്ന മേഖലയാണ് ബാങ്കിങ്. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യന്‍ ബാങ്കിങ് മേഖല കരുത്ത് തെളിയിച്ചു. ഗ്രാമീണ മേഖലയിലേക്ക് കൂടി ബാങ്കുകള്‍ വികസനം ലക്ഷ്യമാക്കുന്ന സാഹചര്യത്തില്‍ ഈ മേഖല കെട്ടുറപ്പുളളതാണെന്ന് കരുതാം. വായ്പാ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ആക്‌സിസ് ബാങ്ക് ഓഹരികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. 1424.75 രൂപയാണ് നിലവിലെ വില. ടാര്‍ഗെറ്റ് 1670 രുപയും.


ഹിന്‍ഡാല്‍ക്കോ (186.50)
സാമ്പത്തിക രംഗത്ത് രാജ്യം കൈവരിച്ച പുരോഗതിയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ വളര്‍ച്ചയും അലുമിനിയത്തിന്റെ ഡിമാന്‍ഡ് ഭാവിയില്‍ ഉയര്‍ത്തിയേക്കുമെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഹിന്‍ഡാല്‍ക്കോ ഓഹരികളിലുളള നിക്ഷേപം സുരക്ഷിതമായേക്കും. 237 രൂപയാണ് ടാര്‍ഗെറ്റ്. 186.50 രൂപയാണ് നിലവിലുളള വില.